ഇതുവരെ രൂപപ്പെട്ടത് 433 ക്ലസ്റ്ററുകളെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ രൂപപ്പെട്ടത് 433 കൊവിഡ് ക്ലസ്റ്ററുകളെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 197 ക്ലസ്റ്ററുകള്‍ അതിവ്യാപന മേഖലകളാണ്. 104 ഇടത്ത് രോഗബാധ കുറയുന്നുണ്ട്. 49 ക്ലസ്റ്ററുകളില്‍ രോഗബാധിതരുടെ എണ്ണമുയരുമ്പോള്‍ 44 ഇടങ്ങളില്‍ സ്ഥിരമായി നില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂരില്‍ 43ഉം എറണാകുളത്ത് 37ഉം സജീവ ക്ലസ്റ്ററുകളുണ്ട്. പത്തനംതിട്ടയിലെ 8 ക്ലസ്റ്ററുകളില്‍ രോഗബാധിതരുടെ എണ്ണമുയരുന്നുണ്ട്. തിരുവനന്തപുരത്ത് 28 ക്ലസ്റ്ററുകളില്‍ രോഗം കുറയുകയാണ്. പത്ത് ലക്ഷം പേരിലെ രോഗബാധിതരുടെ കണക്കെടുത്താല്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കൊല്ലം, കാസര്‍കോട് ജില്ലകളിലാണ്. സംസ്ഥാന ശരാശരി 1,565 ആണെങ്കില്‍ കോഴിക്കോട്ട് ഇത് 2,059 ആയി ഉയര്‍ന്നിരിക്കുകയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 26.3 ആണിത്. എല്ലാ ജില്ലകളിലും സെപ്റ്റംബര്‍ നാലാം വാരത്തെ അപേക്ഷിച്ച് അഞ്ചാം വാരത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്നപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ കുറഞ്ഞു. കൊവിഡ് പരിശോധനകളുടെ ക്ഷമത സംബന്ധിച്ച സൂചകമായ ടി.പി.ആര്‍ പരിശോധനകള്‍ കുറയുന്നതോടെ രോഗം അതിരൂക്ഷമായി വ്യാപിക്കാന്‍ ഇടയാക്കും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് ടി.പി.ആര്‍ അഞ്ച് ശതമാനമായി നില്‍ക്കുന്നതാണ് അഭികാമ്യം. എന്നാല്‍ 10 ശതമാനത്തില്‍ കൂടാനും പാടില്ല.
മാര്‍ക്കറ്റുകള്‍, കടകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാകണമെന്ന് ആരോഗ്യ വകുപ്പ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."