HOME
DETAILS

ബ്രിട്ടനിലെ റമദാന്‍ രാവുകള്‍

  
backup
May 22 2019 | 08:05 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b5%e0%b5%81

ബ്രിട്ടനിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ 'ഹഷ്'ല്‍ എല്ലാവിധ സൗകര്യങ്ങള്‍ക്കുമിടയിലിരുന്ന് വ്രതമനുഷ്ഠിക്കുമ്പോഴും നാട്ടിലെ റമദാന്‍ ദിനങ്ങളാണ് എന്നും ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നത്. നാടും നാട്ടുകാരും വീടും കുടുംബങ്ങളുമെല്ലാം ഒത്തൊരുമിച്ചുള്ള റമദാന്‍ ദിനങ്ങള്‍. അവരോടൊപ്പമെല്ലാം നോമ്പ് തുറന്ന് ചുഴലി പള്ളിയില്‍നിന്നും നിസ്‌കാരം. കൂട്ടുകാരോടൊപ്പമുള്ള കറക്കം. റമദാനില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം രാത്രി എന്ന ഒന്നില്ലായിരുന്നു. പകല്‍ നോമ്പും പ്രാര്‍ഥനകളും. രാത്രി മതപ്രഭാഷണങ്ങളും കടപ്പുറവുമൊക്കെ താണ്ടി വീട്ടിലെത്തുമ്പോഴേക്കും അത്താഴത്തിനുള്ള സമയം. സുബ്ഹി നിസ്‌കരിച്ച് ഒരുറക്കം. അതാണ് പ്രധാനമായും നോമ്പുകാലത്തെ കാര്യമായുള്ള ഉറക്കം. തിരക്കുപിടിച്ച ബ്രിട്ടനിലെ ജീവിത പശ്ചാത്തലത്തിലും റമദാന്‍ അനുഭവങ്ങളില്‍ മനസില്‍ എന്നും തങ്ങിനില്‍ക്കുന്നതും ആഗ്രഹിക്കുന്നതും നാട്ടിലെ റമദാന്‍ ദിനങ്ങള്‍ തന്നെയാണ്.
തറവാടികള്‍ എന്നൊക്കെ നമ്മള്‍ പറയാറില്ലേ. അതുപോലെയാണ് ബ്രിട്ടന്‍. സഹായം ചോദിച്ചെത്തുന്നവരെ വെറുംകൈയോടെ മടക്കി അയക്കില്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എത്രയോകാലങ്ങള്‍ക്ക് മുന്‍പേ ഉണ്ട്. അതുകൊണ്ടാണല്ലോ ലോകത്തിന്റെ പലഭാഗത്തുള്ളവര്‍ ലക്ഷകണക്കിന് അഭയാര്‍ഥികള്‍ ഇപ്പോഴും ബ്രിട്ടനില്‍ കഴിയുന്നത്. ഈ അഭയാര്‍ഥികളെ തീറ്റിപ്പോറ്റി കൊണ്ടുപോകുന്നതാണ് മേല്‍പറഞ്ഞ ബ്രിട്ടനില്‍ നാം കാണുന്ന നമ്മുടെ നാടന്‍ ഭാഷയില്‍ പറയുന്ന തറവാടിത്തം. അതുകൊണ്ടുതന്നെ വിവിധ സംസ്‌കാരങ്ങളുടെ കലവറതന്നെയാണ് ലോക മാപ്പില്‍ ഒരുപൊട്ടുപോലെ കാണുന്ന ഈ കൊച്ചുരാജ്യം.
അഭയാര്‍ഥികളില്‍ ഭൂരിഭാഗവും കുര്‍ദിസ്ഥാന്‍, സോമാലിയ, സുഡാന്‍, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, ലിബിയ, ശ്രീലങ്ക, ആഫ്രിക്കന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ്. കലാപങ്ങള്‍, യുദ്ധങ്ങള്‍, രാഷ്ട്രീയ പകപോക്കലുകള്‍, ദാരിദ്ര്യം തുടങ്ങി ഒട്ടേറെ കാരണങ്ങളാല്‍ പലായനം ചെയ്തവര്‍. സൗജന്യമായി താമസ സൗകര്യം, അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള പണം എന്നിവ നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവരെ സംരക്ഷിച്ചു പോരുന്നു. ഇതുകൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുമുണ്ട്. സൊമാലിയപോലുള്ള ദരിദ്ര രാജ്യങ്ങളില്‍ കഷ്ടപ്പെടുന്നവരെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നല്‍കി സംരക്ഷിക്കുന്നതും ഇവിടെ കാണാം.
ബ്രിട്ടന്റെ ഓരോ ഭാഗങ്ങളിലും ഓരോ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. സൗത്താളില്‍ പഞ്ചാബികളും വെംബ്ലിയില്‍ ഗുജറാത്തികളുമാണ് ഭൂരിഭാഗവും. ഈസ്റ്റ് ഹാമില്‍ ശ്രീലങ്കന്‍ തമിഴരും മലയാളികളും... ബര്‍മിങ്ഹാമില്‍ പാകിസ്താന്‍ വംശജര്‍. ജമൈക്കക്കാര്‍ കൂടുതല്‍ വസിക്കുന്ന സ്ഥലമാണ് നോട്ടിങ്ഹാം ഷെയര്‍. അറബ് വംശജര്‍ കൂടുതലുള്ളത് സെന്‍ട്രല്‍ ലണ്ടനിലും പരിസരങ്ങളിലും. ഇതോടെതന്നെ ഏകദേശ ഒരു ബ്രിട്ടന്‍ ചിത്രം ലഭിച്ചുകാണും. പക്ഷേ, പലരും സംശയം ഉന്നയിക്കാറുണ്ട്. ഒരു ക്രിസ്തീയ രാജ്യത്ത് മുസ്‌ലിംകള്‍ എങ്ങനെ അവരുടെ മതാചാരപ്രകാരം ജീവിക്കുന്നു, പ്രാര്‍ഥനകള്‍ നടത്തുന്നു എന്നൊക്കെ. ഒറ്റ ഉത്തരമേ ഉള്ളൂ. ഇവര്‍ വിദ്യാസമ്പന്നരാണ്. നമ്മുടെ നാടുകളിലെ പോലെ സങ്കുചിത മനോഭാവം ഇവിടെ കാണുന്നില്ല.
ബ്രിട്ടനില്‍ മുസ്‌ലിം പള്ളികളുടെ എണ്ണം കൂടിവരികയാണ്. ലണ്ടനില്‍ മാത്രമായി പതിനഞ്ചോളം പള്ളികളുണ്ട്. ഇതില്‍ അറിയപ്പെടുന്ന ഒന്നാണ് റിജന്‍സ് പാര്‍ക്കിന് സമീപത്തെ ലണ്ടന്‍ സെന്‍ട്രല്‍ ജുമാമസ്ജിദ്. ഓരോസ്ഥലത്തും ആ പ്രദേശത്ത് ഭൂരിപക്ഷമുള്ളവരാണ് പള്ളിക്ക് നേതൃത്വം നല്‍കുന്നത്. ഇത്തരത്തില്‍ പാകിസ്താനികളും ബംഗ്ലാദേശുകാരും പരിപാലിച്ചു പോരുന്ന നിരവധി പള്ളികളുണ്ട്.
ക്രിസ്തുമതത്തില്‍നിന്നും ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം വര്‍ധിച്ചിട്ടുണ്ട്. അനേകം ക്രിസ്ത്യന്‍ പള്ളികള്‍ മുസ്‌ലിം പള്ളികളായി മാറി. മസ്ജിദ് സൗകര്യം ഇല്ലാത്തിടങ്ങളില്‍ പ്രാര്‍ഥനാലയങ്ങള്‍ വാടകയ്‌ക്കെടുക്കും. ഒരു ഹാളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഹിന്ദുവും ക്രിസ്ത്യനും മുസ്‌ലിമും പ്രാര്‍ഥനകള്‍. മതമൈത്രിയുടെ നേര്‍ക്കാഴ്ച.
ഭൂരിഭാഗം പള്ളികളും സുന്നി ആശയം. വെള്ളിയാഴ്ച അറബ് ഖുതുബ. ഇതിനുമുന്‍പ് മാതൃഭാഷയില്‍ പ്രസംഗം. ജുമുഅ നിസ്‌കാരം പള്ളി കവിഞ്ഞ് പൊതുവഴിയിലേക്കിറങ്ങി നില്‍ക്കുമ്പോള്‍ പൊലിസും കമ്മ്യൂണിറ്റി ഉദ്യോഗസ്ഥരും നമസ്‌കരിക്കാന്‍ വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കും.
റമദാന്‍ ദിനങ്ങളില്‍ നമ്മുടെ നാട്ടിലെപോലെ ജോലി ലീവെടുത്ത് പ്രാര്‍ഥനയില്‍മാത്രം കഴിഞ്ഞുകൂടുന്ന രീതി ബ്രിട്ടനിലില്ല. നിത്യജീവിതം ചെലവേറിയതായതിനാല്‍ നോമ്പെടുത്തും എല്ലാവരും ജോലിക്ക് പോകും. ജോലിസ്ഥലങ്ങളില്‍ മറ്റു മതസ്ഥരില്‍നിന്നും ലഭിക്കുന്ന ബഹുമാനം നല്ലൊരു അനുഭവമാണ്.
കുറേ വര്‍ഷങ്ങളായി റമദാന്‍ പകലുകള്‍ക്ക് ദൈര്‍ഘ്യമേറെയാണ്. ഉഷ്ണദിനങ്ങളിലേക്കാണ് റമദാന്റെ കടന്നുവരവ്. ആദ്യ ദിനങ്ങളില്‍ 3. 23ന് ആരംഭിക്കുന്ന നോമ്പ് വൈകിട്ട് 8.31വരെയാണ് സമയം.. അവസാന നാളുകളെത്തുമ്പോഴേക്കും അത് 19 മണിക്കൂറോളമായി മാറും. കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ വീടുകളില്‍ നോമ്പ് തുറക്കും. അല്ലാത്തവര്‍ പള്ളികളില്‍. പഴവര്‍ഗങ്ങള്‍, ജ്യൂസ്, ഈത്തപ്പഴം, പലഹാരങ്ങള്‍ തുടങ്ങിയവ. നിസ്‌കാരശേഷം ബിരിയാണി, നാന്‍ റൊട്ടി, കുബ്ബൂസ് കൂടാതെ മട്ടന്‍, ചിക്കന്‍ കറികള്‍. നാട്ടിലെപോലെ വേണ്ടപ്പെട്ടവര്‍ക്ക് വീട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്ന രീതിയും ബ്രിട്ടനിലെ ഏഷ്യക്കാര്‍ക്കിടയിലുണ്ട്. തറാവീഹിന് പള്ളികള്‍ നിറയും. നിസ്‌കാരം ഇരുപത് റക്അത്ത് തന്നെ. ഒരു മാസ തറാവീഹോടെ ഖുര്‍ആന്‍ അധ്യായങ്ങള്‍ പൂര്‍ത്തിയാക്കും.
മിക്കയാളുകളും ഫിത്ര്‍ സകാത്ത് പണമായി പള്ളിയില്‍ നല്‍കുകയാണ്പതിവ്. ഇത് അവര്‍ പാവങ്ങള്‍ക്ക് നല്‍കും.
പ്രത്യേക ഈദ് ഗാഹ് അപൂര്‍വമാണ്. പള്ളികളിലാണ് പെരുന്നാള്‍ നിസ്‌കാരം. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒന്നിച്ചു കാണാനുള്ള അവസരംകൂടിയാണിത്.
സര്‍ക്കാര്‍, ഇതര മതസ്ഥര്‍ എന്നിവരുടെ പൂര്‍ണ സഹായ സ ഹകരണങ്ങളോടെ ഇവയെല്ലാം പൂര്‍ത്തിയാകുന്നത് കാണുമ്പോള്‍ മനസില്‍ ഒരു ചിന്ത ബാക്കിയാവാറുണ്ട്. എന്തിനാണ് മനുഷ്യര്‍ മതങ്ങളുടെ പേരില്‍ പരസ്പരം ചോര ചിന്തുന്നതെന്ന്. ി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago