HOME
DETAILS
MAL
ഭൂമി പ്രശ്‌നം പരിഹരിക്കണം: എല്‍.ഡി.എഫ്
backup
July 24 2016 | 19:07 PM
കല്‍പ്പറ്റ: എല്ലാ നിയമകുരുക്കുകളും ഒഴിവാക്കി കാഞ്ഞിരത്തിനാല്‍ ജെയിംസിന്റെ ഭൂമി പ്രശ്‌നം പരിഹരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 1976 മുതല്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജും, ജോര്‍ജിന്റെ മരണശേഷം മരുമകന്‍ ജെയിംസും നീതിക്കായി പോരാട്ടം നടത്തുകയാണ്. സാധാരണക്കാരന് നീതി ഉറപ്പാക്കാനുള്ള നടപടികള്‍ വൈകുന്നത് ആശങ്കാജനകമാണ്. വനം വകുപ്പ് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രശ്‌നപരിഹാരത്തിന് നീതിപൂര്‍വകമായ നടപടി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പി.കെ ബാബു അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ കെ.വി മോഹനന്‍, വി.പി ശങ്കരന്‍നമ്പ്യാര്‍, വിജയന്‍ ചെറുകര, പി.കെ മൂര്‍ത്തി, പി.എം ജോയി, മുഹമ്മദ്കുട്ടി, എം.ജെ പോള്‍, സി.എം ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."