HOME
DETAILS

നാളെ മുതല്‍ ദക്ഷിണേന്ത്യയിലേക്ക് മഴ; കേരളം വരണ്ടു തന്നെ

  
backup
September 08 2018 | 19:09 PM

nale-muthal-dhakshinenthyalekk-mazha-keralam-varandu-thanne

കോഴിക്കോട്: കടുത്ത ചൂടിലേക്ക് നീങ്ങുന്ന ദക്ഷിണേന്ത്യയില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട്ടിലും കര്‍ണാടകയുടെ തെക്കന്‍ മേഖലയിലും നാളെയും മറ്റന്നാളും കനത്തമഴക്ക് സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ മഴക്ക് സാധ്യത വിരളമാണ്. ദക്ഷിണേന്ത്യയില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ള സംസ്ഥാനം തമിഴ്‌നാടാണ്. ഇന്നു മുതല്‍ 14 വരെ തമിഴ്‌നാട്ടില്‍ ഒറ്റപ്പെട്ട കനത്തമഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കേരളത്തില്‍ പശ്ചിമഘട്ട മേഖലകളിലും നാളെയും മറ്റന്നാളും ചാറ്റല്‍മഴയില്‍ കവിഞ്ഞതൊന്നിനും സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും വിദേശ ഏജന്‍സികളും വിലയിരുത്തുന്നത്. 

കേരളത്തില്‍ മിക്ക ജില്ലകളിലും അടുത്ത അഞ്ചു ദിവസം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ഇതുവരെ ഹിമാലയന്‍ മലനിരകളില്‍ തങ്ങിനിന്നിരുന്ന മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷപാത്തി നാളെ മുതല്‍ തെക്കോട്ട് നീങ്ങിത്തുടങ്ങുമെന്നും ഇത് തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കിടയാക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ പടിഞ്ഞാറന്‍ കര്‍ണാടക തീരത്ത് രൂപപ്പെടുന്ന അതിമര്‍ദം (ന്യൂനമര്‍ദത്തിന്റെ എതിര്‍ പ്രതിഭാസം) മൂലം കേരളത്തില്‍ മഴയില്ലാതാകുമെന്നാണ് വിദേശ കാലാവസ്ഥാ ഏജന്‍സികളുടെ നിഗമനം. മണ്‍സൂണിന്റെ വിടവാങ്ങലിനു മുന്‍പുള്ള അവസാനത്തെ മഴയാണ് ഇതുമൂലം കേരളത്തിനു നഷ്ടമാകുക.
ഈ മാസം 30 നകം ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ അവസാനത്തെ ഭാഗവും കേരളം വഴി വിടവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് മഴ വിട്ടുനില്‍ക്കുന്നത്. അതിര്‍മര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ കര്‍ണാടകയിലും മഴയില്ലാതാകും. അതിനിടെ സംസ്ഥാനത്ത് ഇന്നലത്തെ കണക്കനുസരിച്ച് വീണ്ടും ചൂടുകൂടുകയാണ്. പുനലൂരില്‍ 33.5 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇവിടെ 1.6 ഡിഗ്രിയുടെ വര്‍ധനവുണ്ടായി. ആലപ്പുഴ 3.4, കോഴിക്കോട് 2, കോട്ടയം 1.9, കണ്ണൂര്‍ 1.2 ഡിഗ്രിയുടെ വര്‍ധനവാണുണ്ടായത്.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  38 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago