HOME
DETAILS

മാലിന്യം കുഴിച്ചുമൂടല്‍ കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് സ്ഥലം പരിശോധിച്ചു

  
backup
May 08 2017 | 20:05 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%ae%e0%b5%82%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d


പാലക്കാട്: വാളയാര്‍ വനം റെയ്ഞ്ചിന്റെ പരിധിയിലുള്ള വനഭൂമിയുടെ തൊട്ടടുത്ത് കഞ്ചിക്കോട് കോങ്ങാട്പാടത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ മാലിന്യം കുഴിച്ചുമൂടുന്നതിനെതിരേ ജില്ലാകലക്ടറുടെ പ്രത്യേക സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. അര ഏക്കറോളം സ്ഥലത്ത് വലിയ കുളമുണ്ടാക്കി ഇതിനകത്തു മാലിന്യം കുഴിച്ചു മൂടുന്നതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൊണ്ട് വരുന്ന ആശുപത്രി മാലിന്യവും ഇവിടെ കുഴിച്ചിട്ടതായി സംശയമുയര്‍ന്നിട്ടുണ്ട്.
മാന്തുരുത്തിയിലെ ഇമേജിലേക്ക് കൊണ്ട് വരുന്ന ആശുപത്രി മാലിന്യമാണ് ഇവിടെ കുഴിച്ചിട്ടിട്ടതെന്നാണ് സംശയം. ഇതിനുപുറമെ ഇതേ വളപ്പില്‍ അഞ്ചേക്കറില്‍ മുഷിയും കൃഷി ചെയ്തു വരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ മുഷി കൃഷിയുണ്ട്.
വനഭൂമിയോട് ചേര്‍ന്നാണ് അറവുമാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും ആശുപത്രിമാലിന്യങ്ങളും കുഴിച്ചുമൂടുന്നത്. മാംസാഹാരിയായ മുഷി കൃഷിചെയ്യുന്നത് നിരോധിച്ചതാണ്. ജില്ലയില്‍ വരാനിരിക്കുന്ന ഐ.ഐടിയുടെ മതിലിന് തൊട്ടടുത്ത് ഒരു സ്വകാര്യവ്യക്തിയുടെ പത്ത് ഏക്കര്‍ കൃഷിയിടത്തിലാണ് ഈ മാലിന്യങ്ങള്‍ മറവു ചെയ്യുന്നത്.വലിയ കുഴിയുണ്ടാക്കി അതില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് മൂടുകയാണ് ചെയ്യുന്നത്. രാത്രി പത്തു മുതല്‍ രാവിലെ നാലു വരെയാണ് മാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്.
മാലിന്യങ്ങള്‍ കുഴിയുണ്ടാക്കി മറവു ചെയ്യുന്നതു കാരണം സമീപപ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ഉപയോഗശൂന്യമാണ്. ഇതിനെക്കുറിച്ചുള്ള പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് അധികൃതര്‍ ഇന്നലെ നിര്‍ത്തിവക്കല്‍ നോട്ടീസ് നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഒരു സ്വകാര്യ വ്യക്തിയുടെതാണ് സ്ഥലം. മുന്‍പ് ഈ സ്ഥലത്ത് നെല്‍ കൃഷി ചെയ്തിരുന്നു. ഈ സ്ഥലത്തോട് ചേര്‍ന്ന് ഇരുപതോളം പന്നികളെയും വളര്‍ത്തുന്നുണ്ട്. ഇതിനു പുറമെയാണ് നിരോധിച്ച മത്സ്യമായ മുഷി കൃഷി ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  16 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  22 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  42 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago