സത്യത്തിനായാണ് പോരാടുന്നത്; ജാഗ്രതപാലിക്കുക: രാഹുല്‍
ന്യൂഡല്‍ഹി: സത്യത്തിനായാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവര്‍ത്തകര്‍ ഭയപ്പെടരുത് അടുത്ത 24 മണിക്കൂര്‍ ജാഗ്രതപാലിക്കണം. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യാജമാണെന്നും രാഹുല്‍ പറഞ്ഞു.
നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല. നിങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിക്കുക. നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന വാക്കുകളുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
രാജ്യത്തെ 542 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം നാളെയാണ് പുറത്ത് വരിക.
പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും അവരവരില്‍ തന്നെയും വിശ്വാസമര്‍പ്പിക്കണം. അടുത്ത 24 മണിക്കൂറുകള്‍ നിര്‍ണായകമാണ്. ജാഗരൂകരായി ഇരിക്കണം. ഭയപ്പെടേണ്ട സാഹചര്യമില്ല. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. നിങ്ങളുടെ അധ്വാനം പാഴാകില്ലെന്നും രാഹുല്‍ പറഞ്ഞു. ജയ്ഹിന്ദ് എന്ന് വിളിച്ചുെകാണ്ട് ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.
कांग्रेस पार्टी के प्रिय कार्यकर्ताओं ,
— Rahul Gandhi (@RahulGandhi) 22 May 2019
अगले 24 घंटे महत्वपूर्ण हैं। सतर्क और चौकन्ना रहें। डरे नहीं। आप सत्य के लिए लड़ रहे हैं । फर्जी एग्जिट पोल के दुष्प्रचार से निराश न हो। खुद पर और कांग्रेस पार्टी पर विश्वास रखें, आपकी मेहनत बेकार नहीं जाएगी।
जय हिन्द।
राहुल गांधी
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."