കല്‍പ്പറ്റ-മേപ്പാടി റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്
കല്‍പ്പറ്റ: കല്‍പ്പറ്റ മേപ്പാടി റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍സിപ്പല്‍ കണ്വന്ഷന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് റോഡ് പ്രവൃത്തി വൈകിപ്പിച്ച ഡി.വൈ.എഫ്.ഐ ഭരണത്തിലേറിയപ്പോള്‍ നിശബ്ദരായിരിക്കുന്നത് ജനവഞ്ചനയാണ്.
റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പി.ഡബ്ല്യു.ഡി ഓഫിസ് ഉപരോധമുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കണ്വന്ഷന് മുന്നറിയിപ്പ് നല്കി.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍സിപ്പല്‍ പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷനായി.
ഗിരീഷ് കല്‍പ്പറ്റ, സി ജയപ്രസാദ്, കെ.കെ രാജേന്ദ്രന്, സലീം കാരാടന്‍, കെ മഹേഷ്, ഡിന്റോ ജോസ്, മനോജ് പുല്‍പ്പാറ, ആബിദ് പുല്‍പ്പാറ, എം.ജി സുനില്‍, സുബൈര്‍ ഓണിവയല്‍, നസീര്‍ മുണ്ടേരി, സുവിത്ത് എമലി, ബിനീഷ് എമിലി, സില്ജേഷ്, കെ ഹര്‍ഷല്‍, അര്‍ഷാദ്, പ്രഭീഷ്, ഷിനോദ്, രവി, യു ജെറീഷ്, സോജു, പ്രകാശന്, റഷീദ്, അരുണ്‍, മോഹന്‍കുമാര്‍, ജിജുരാജ്, ആഷിഖ്, പ്രതാപ്, ഹാരിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."