HOME
DETAILS

അതിജീവനത്തിന്റെ മാര്‍ഗവുമായി കാര്‍ത്തുമ്പി കുടകള്‍

  
backup
May 08 2017 | 20:05 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%b5


പാലക്കാട്: അട്ടപ്പാടിയിലെ നിര്‍ധനരും നിരാശ്രയരുമായ ആദിവാസി വനിതകളുടെ അതിജീവന സംരംഭമാണ് കാര്‍ത്തുമ്പി കുടനിര്‍മാണം. ആത്മവിശ്വാസവും സ്വാഭിമാന ബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയാണിത്. അന്‍പത് ആദിവാസി അമ്മമാര്‍ക്ക് കുടനിര്‍മാണത്തില്‍ പരിശീലനം നല്‍കിയാണ് പദ്ധതി തുടങ്ങിയത്.
കൊറിയയില്‍നിന്ന് ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കുട ഉപയോഗിക്കാത്തവരാണ് കുട നിര്‍മാണത്തില്‍ അധികവും. ഇത് അവരുടെ ജീവിതത്തില്‍ പുതിയൊരു മാറ്റത്തിനു തുടക്കമായി. സ്വന്തം കൈകള്‍ കൊണ്ട് മെനഞ്ഞെടുക്കുന്ന കുടകള്‍ വിറ്റഴിക്കുമ്പോള്‍ അവരുടെ മനസ്സില്‍ സന്തോഷം തുളുമ്പി. 30 കുടുംബങ്ങളുടെ ജീവിതമാര്‍ഗമാണിത്.
2016 ല്‍ യു.എ.ഇയിലുള്ള 17 പേരില്‍നിന്ന് മൂലധനം കണ്ടെത്തിയാണ് ആയിരത്തോളം കുടകള്‍ വിപണിയിലെത്തിച്ചത്. വായ്പ നല്‍കിയവര്‍ക്ക് തുക തിരിച്ചടയ്ക്കുവാനും സാധിച്ചു. ഒരു കുട നിര്‍മിക്കുന്നതിന് ഒരാള്‍ക്ക് 50 രൂപയാണ് ലഭിക്കുന്നത്. പത്ത് മുതല്‍ പതിനാല് കുടകള്‍ വരെയാണ് പ്രതിദിനം നിര്‍മിക്കുന്നത്.
ഒരു ആദിവാസി വീട്ടമ്മയ്ക്ക് ദിവസം 500 മുതല്‍ 700 രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 500 കുടകളാണ് വിറ്റത്. ഈ വര്‍ഷം സംസ്ഥാന ഗവണ്‍മെന്റിന്റെ സഹായത്തോടെ 15,000 കുടകള്‍ നിര്‍മിച്ച് പദ്ധതി വിപുലമാക്കാനാണ് തീരുമാനം. അതിന്റെ ആദ്യ പടിയെന്നോണം 5000 കുടകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇത്തവണ 300 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ആദിവാസി സംഘടനയായ തമ്പും ഓണ്‍ലൈന്‍ കൂട്ടായ്മയായ പീസ് കളക്ടീവും സംയുക്തമായാണ് കുടനിര്‍മാണം തുടങ്ങിയത്. കേരളത്തിന്റെ ഒരു മൂലയില്‍ കൈനീട്ടി നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ ആത്മവിശ്വാസവും സ്വാഭിമാനബോധവും വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ടീം കാര്‍ത്തുമ്പി. നിര്‍മാണത്തില്‍ ഒതുങ്ങി നില്‍ക്കാതെ ആദിവാസി അമ്മമാര്‍ വില്‍പനയിലും സജീവമാണ്. കുടയുടെ വില്‍പന മുഴുവന്‍ ഓണ്‍ലൈന്‍ വഴിയാണ്.
ഒരു ജീവിതമാര്‍ഗം എന്ന രീതിയില്‍ ആരംഭിച്ച ഈ ചെറിയ പദ്ധതി ഇന്ന് വന്‍ വിജയമായിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് കുടനിര്‍മാണത്തില്‍ പരിശീലനം നേടിയ ദാസന്നൂര്‍ ആദിവാസി ഊരിലെ വീട്ടമ്മയായ ലക്ഷ്മി ഉണ്ണികൃഷ്ണനാണ് മറ്റുള്ളവര്‍ക്ക് കുടനിര്‍മാണം പഠിപ്പിച്ചത്. മൂന്നു മടക്കുള്ള കുടകള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ തരത്തിലുള്ള കുടകള്‍ നിര്‍മ്മിക്കും. വിവിധ വര്‍ണങ്ങളിലുളള കുടകള്‍ക്ക് 350 മുതല്‍ 390 രൂപവരെയാണ് വില. കോളജുകള്‍, ഹോസ്റ്റല്‍ എന്നിവ കേന്ദ്രീകരിച്ചാണ് വില്‍പന.
സാധാരണ നാട്ടിന്‍പുറത്ത് നിര്‍മിക്കുന്ന കുടകളാണെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. സാമ്പത്തിക സുസ്ഥിരത കൈവരിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. 2017 ലെ നിര്‍മാണം ഉദ്ഘാടനം ചെയ്തത് ഐ.ടി.ഡി.പി ഓഫിസര്‍ അജീഷാണ്. മറ്റു പാര്‍ശ്വവല്‍കൃത ജനത്തിന് പ്രചോദനാദായകമായ മാതൃകയാണിവര്‍. ഇതില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതം ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
അമ്മമാര്‍ നിര്‍മിക്കുന്ന കുടകള്‍ വാങ്ങി അവര്‍ക്ക് സഹായമൊരുക്കാന്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരുമുണ്ട്. ടെക്‌നോപാര്‍ക്കിലെ ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ഈ സാന്ത്വനസ്പര്‍ശത്തിനു പിന്നില്‍. ടെക്കികളില്‍നിന്ന് പ്രീസെയില്‍ കൂപ്പണുകള്‍ വഴി ഓര്‍ഡര്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. മെയ് 24നു ടെക്‌നോപാര്‍ക്കില്‍ കുടകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഇതൊരു തുടക്കം മാത്രമാണ്. അടുത്ത വര്‍ഷം കൂടുതല്‍ വിപുലമാക്കി ഇപ്പോള്‍ നിര്‍മിക്കുന്നതിന്റെ ഇരട്ടി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. 2018 ഓടെ ലാഭവിഹിതം പ്രയോജനപ്പെടുത്തി രണ്ട് വില്ലേജില്‍ക്കൂടി ആരംഭിക്കാന്‍ തീരുമാനമുണ്ട്. ഇതുകൂടാതെ സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക്, റാഗിപ്പൊടി, തേന്‍, മുളയരി, മുള ഉല്‍പന്നങ്ങള്‍, കുന്തിരിക്കം എന്നിവയുടെ ഉല്‍പാദനവും ആരംഭിക്കാനിരിക്കുകയാണ്.
192 ഊരുകളാണ് അട്ടപ്പാടിയിലുള്ളത്. ഒട്ടേറെ നാട്ടറിവുകള്‍ ഇവിടെയുണ്ട്. ആദിവാസി കലാരൂപങ്ങള്‍, വായ്‌മൊഴികള്‍ എന്നിവയെല്ലാം പൊതുസമൂഹത്തിനു പരിചയപ്പെടുത്താനും ആദിവീസികളുടെ ഉന്നമനത്തിനും കര്‍മപരിപാടികള്‍ നടപ്പാക്കുകയും ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് തമ്പ് പ്രവര്‍ത്തകരായ രാജേന്ദ്രപ്രസാദും, കെ.എ രാമുവും അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago