മാനന്തവാടി നഗരത്തെ ക്ലീന്സിറ്റിയാക്കാന് പ്രവര്‍ത്തിക്കും
മാനന്തവാടി: മാനന്തവാടി നഗരത്തെ ക്ലീന്‍ സിറ്റിയാക്കാന്‍ അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രത്യേക യോഗം തീരുമാനിച്ചു. സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊലിസുമായി സഹകരിക്കും.
മണ്ണെടുപ്പിനെ തുടര്‍ന്ന് കോഴിക്കോട് റോഡിലെ താല്‍ക്കാലികമായി ഒഴിപ്പിച്ച കെട്ടിടത്തിന്റെ പിന്‍വശത്തെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം ത്വരിതപ്പെടുത്തി വ്യാപാരികളെ ഉടന്‍ പുനരധിവസിപ്പിക്കണം. ഉറവിടത്തില്‍ തന്നെ മാലിന്യം നീക്കം ചെയ്യാനുള്ള മുന്‍സിപ്പാലിറ്റി നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ട്രാഫിക് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനപ്രകാരമുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്‍സിപ്പല്‍ ചെയര്മാന് വി.ആര് പ്രവിജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഉസ്മാന് അധ്യക്ഷനായി. സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു, പി.വി മഹേഷ്, എം.വി സുരേന്ദ്രന്, എന്‍.വി അനില്‍, എം.കെ ശിഹാബുദ്ദീന്, എന്‍.പി ഷിബി, സി.കെ സുജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."