HOME
DETAILS
MAL
കാരശ്ശേരിയില്‍ ആദിവാസി മരിച്ചത് ചെള്ളുപനി മൂലം
backup
May 22 2019 | 14:05 PM
കോഴിക്കോട്: മുക്കത്തിനടുത്ത കാരശ്ശേരിയില്‍ ആദിവാസി മധ്യ വയസ്‌കന്‍ മരിച്ചത് ചെള്ളുപനിമൂലമെന്ന് സ്ഥിരീകരണം. കാരശ്ശേരി മായങ്ങല്‍ ആദിവാസി കോളനിയിലെ രാമന്‍ (55)ആണ് മരിച്ചത്. ഒരിനം ടൈഫസ് പനിയാണിത്. എലികള്‍ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ രോഗം പകരും.
ഇത്തരം ലക്ഷണങ്ങളോടെയായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."