HOME
DETAILS

പ്രതിഷേധിക്കാം; പൊതുസ്ഥലം കൈയേറി അനിശ്ചിതകാല സമരം പാടില്ല: സുപ്രിംകോടതി

  
backup
October 08 2020 | 06:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2

 


സഞ്ചാര സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഒത്തുപോകണം
ന്യൂഡല്‍ഹി: റോഡുകളോ മറ്റു പൊതുസ്ഥലങ്ങളോ കയ്യേറി അനിശ്ചിതകാലത്തേക്ക് സമരം നടത്താന്‍ പാടില്ലെന്ന് സുപ്രിംകോടതി. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം സുപ്രധാനമാണെങ്കിലും സഞ്ചാര സ്വാതന്ത്ര്യവും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും ഒരുമിച്ച് പോകണമെന്നും സുപ്രിംകോടതി വിധിച്ചു. ഷഹീന്‍ബാഗ് സമരത്തിനെതിരായ കേസിലാണ് ജസ്റ്റിസുമാരായ എസ്.കെ കൗള്‍, അനിരുദ്ധബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ അതുപയോഗിച്ച് മറ്റുള്ള പൗരന്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന സമരങ്ങള്‍ നടത്തരുത്. ഷഹീന്‍ബാഗ് മോഡല്‍ സമരങ്ങള്‍ സ്വീകാര്യമല്ല.
റോഡ് തടസപ്പെടുത്തി സമരം നടത്തിയാല്‍ സമരക്കാരെ നീക്കം ചെയ്യാന്‍ ഭരണകൂടം കോടതി ഉത്തരവ് കാത്തിരിക്കരുതെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. സമരങ്ങള്‍ നടക്കേണ്ടത് അതിനായി നിശ്ചയിച്ച സ്ഥലങ്ങളിലാണ്. ഷഹീന്‍ബാഗ് സമരം കാരണം പ്രദേശവാസികള്‍ക്ക് പ്രയാസമുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയത് പോലുള്ള സമരങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. സാങ്കേതിക വിദ്യ വളര്‍ന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ സമൂഹത്തില്‍ ധ്രുവീകരണത്തിനായുള്ള അന്തരീക്ഷമാണ് സൃഷ്ടിച്ചത്. വെറും പ്രതിഷേധസമരമായി ആരംഭിച്ച ഷഹീന്‍ബാഗ് സമരം പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നതില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള സമരങ്ങള്‍ക്ക് ക്രിയാത്മകമാകമായ ഫലം ലഭിക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഷഹീന്‍ബാഗ് സമരവും ഫലപ്രദമായ പരിഹാരങ്ങള്‍ക്ക് വഴിവച്ചില്ല. കൊവിഡ് മഹാമാരിയുടെ പേരില്‍ ഒടുവില്‍ അവസാനിപ്പിക്കുകയാണ് ഉണ്ടായത് എന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പൊതുയോഗങ്ങള്‍ വിലക്കാന്‍ പാടില്ല. യാത്ര ചെയ്യാനുള്ള അവകാശം അനിശ്ചിതമായി വെട്ടിച്ചുരുക്കാനുമാകില്ല. അതിനാല്‍ സമരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലായിരിക്കണം നടത്തേണ്ടത്. പ്രതിഷേധിക്കാനുള്ള അവകാശത്തോടൊപ്പം തന്നെ യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. റോഡ് തടസപ്പെടുത്തിയല്ല എതിര്‍പ്പ് അറിയിക്കേണ്ടത്. ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് കരുതാമെന്നും കോടതി പറഞ്ഞു.
ഷഹീന്‍ബാഗ് സമരത്തിനെതിരേ അഭിഭാഷകനായ അമിത് സാഹ്‌നിയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഷഹീന്‍ബാഗ് -കാളിന്ദീകുഞ്ച് റോഡ് തടസപ്പെടുത്തിയത് പ്രദേശത്തുകാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും അത് നീക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago