HOME
DETAILS
MAL
ഐ വൈ സി സി ബഹ്‌റൈൻ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
backup
May 22 2019 | 16:05 PM
ഹമദ്‌ടൗൺ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ 28- മത് രക്തസാക്ഷിത്വ ദിനാചരണം ഐ വൈ സി സി ഹമദ്‌ടൗൺ ഏരിയ കമ്മറ്റി സംഘടിപ്പിച്ചു.
ഐ വൈ സി സി ദേശിയ പ്രിസിഡന്റ് ശ്രീ. ബ്ലസ്സൻ മാത്യു പരിപാടി ഉത്‌ഘാടനം ചെയ്തു. അനിൽ കുമാർ യു.കെ മുഖ്യ പ്രഭാഷണം നടത്തി. ദേശിയ ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീർ മുക്കൻ, വിനോദ് ആറ്റിങ്ങൽ, അലൻ ഐസക്ക്, ഷഫീഖ് കൊല്ലം , ലൈജു തോമസ്, എബിയോൺ, നബീൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഹമദ്‌ടൗൺ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ. നസീർ പാങ്ങോട് ആധ്യക്ഷത വഹിച്ച യോഗത്തിൽ മൂസാ കോട്ടക്കൽ സ്വാഗതവും, സച്ചിൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."