സമസ്ത ഹജ്ജ് ക്യാംപ് സംഘടിപ്പിച്ചു
കല്‍പ്പറ്റ: സമഭാവനയുടെയും സാഹോദര്യത്തിന്റെയും ഉദാത്തമായ മാതൃകയാണ് ഹജ്ജിലൂടെ ഇസ്‌ലാം ലോകത്തിന് നല്‍കുന്നതെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
ഹജ്ജിന്റെ കര്‍മങ്ങളിലൂടെ സാഹോദര്യബോധവും ക്ഷമയുടേയും സമര്‍പ്പണത്തിന്റെയും ശീലങ്ങളും സ്വായത്തമാക്കിയ ഒരു വിശ്വാസിക്ക് ഒരിക്കലും അനൈക്യത്തിന്റെയും അസഹിഷ്ണുതയുടെയും വക്താവാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ നടത്തിയ ഹജ്ജ് പഠന ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അബ്ദുറഹിമാന്‍ ഫൈസി പാതിരമണ്ണ ക്യാംപിന് നേതൃത്വം നല്‍കി.
എം ഹസന്‍ മുസ്‌ലിയാര്‍, ഹാരിസ് ബാഖവി കമ്പളക്കാട്, പി.സി ഇബ്‌റാഹിം ഹാജി, കാഞ്ഞായി ഉസ്മാന്‍, കെ.എ നാസിര്‍ മൗലവി സംസാരിച്ചു. എസ് മുഹമ്മദ് ദാരിമി സ്വാഗതവും ഇബ്‌റാഹിം ഫൈസി വാളാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."