ആഘോഷങ്ങളുടെ ഫ്‌ളാഷ്ബാക്ക്
'ഞായര്‍ പ്രഭാതം' ഓഗസ്റ്റ് 19ന് 205-ാം ലക്കത്തില്‍ സി.എച്ചിന്റെ പെരുന്നാള്‍, ലീഡറുടെ ഓണം, സഖാവിന്റെ ആഘോഷം എന്ന പേരില്‍ വന്ന ഫീച്ചര്‍ വായിച്ചു. കേരള രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ വെള്ളിനക്ഷത്രങ്ങളുടെ, അനശ്വരെ വ്യക്തിത്വങ്ങളുടെ ആഘോഷക്കാലങ്ങളിലേക്കുള്ള ഫ്‌ളാഷ്ബാക്കായി ആ കുറിപ്പ്. പത്തരമാറ്റുള്ള എഴുത്തുതന്നെ.
അകസാരങ്ങള്‍ പറയുന്ന ഉള്‍ക്കാഴ്ച ഉള്‍ക്കരുത്താര്‍ജിക്കുന്നു. അഭിനന്ദനങ്ങള്‍.
വി. വിനോദ് കുമാര്‍, നറുകര
മാപ്പിളപ്പാട്ടിന്റെ മതേതരത്വം
അലിഫ് ഷാ തയാറാക്കിയ ഒ.എം കരുവാരക്കുണ്ടിന്റെ ഇശല്‍ രാമായണത്തിനെക്കുറിച്ചുള്ള കുറിപ്പ് മതസൗഹാര്‍ദത്തിന് ഊന്നല്‍ നല്‍കുന്നതാണ്. മാപ്പിള ഇശലിലൂടെ ഇതിഹാസത്തിനും ഇതിഹാസ കാവ്യങ്ങള്‍ക്കും ജനകീയ ഈണ ഭാവങ്ങളില്‍ വ്യത്യസ്തത കണ്ടെത്തിയ ഒ.എം കരുവാരക്കുണ്ട് മറ്റു കലാകാരന്മാരില്‍നിന്നു വേറിട്ടുനില്‍ക്കുന്നു.
വ്യത്യസ്തത തേടിപ്പോകുന്ന ചുരുക്കം ചില എഴുത്തുകാരില്‍ ഒരാളാണ് കരുവാരക്കുണ്ട്. ബദര്‍ ഖിസ്സപ്പാട്ടും ഇശല്‍ രാമയണവും ഒരേ ഈണത്തില്‍ കേള്‍ക്കുമ്പോള്‍ മതേതരബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യക്കു മലയാളി സമൂഹം മാതൃകയാവുകയാണ്. ഇത്തരത്തിലുള്ള മാതൃകാരചനകള്‍ പിറവികൊള്ളട്ടെ, ഇനിയുമിനിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."