സമസ്ത ആദര്‍ശ മുഖാമുഖം: സ്വാഗതസംഘം രൂപീകരിച്ചു
കാസര്‍കോട്: സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പകരാനും സംശയങ്ങള്‍ തീര്‍ക്കാനും കാസര്‍കോട് മേഖലയിലെ സമസ്ത പ്രവര്‍ത്തകര്‍ 21ന് അണങ്കൂരില്‍ സമസ്ത ആദര്‍ശ മുഖാമുഖം സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപികരിച്ചു.
അണങ്കൂര്‍ മദ്‌റസയില്‍ ചേര്‍ന്ന രൂപികരണ യോഗം സമസ്ത ജംഇയ്യത്തുല്‍ ഖുത്തുബാഅ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ അഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് സത്താര്‍ ഹാജി അധ്യക്ഷനായി. ഇര്‍ഷാദ് ഹുദവി, അബ്ദുല്‍സലാം അസ്ഹരി, ഹാരിസ് ദാരിമി, കെ.എം സൈനുദ്ധീന്‍ ഹാജി, എം.എ ഖലീല്‍, യു. ബഷീര്‍, സി.എ അബ്ദുല്ല കുഞ്ഞി, ഹനീഫ് മൗലവി, ജഅ്ഫര്‍ ബുസ്ത്താനി, ശിഹാബ് സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ഉസ്താദ് അഹ്മദ് ഫൈസി (മുഖ്യ രക്ഷാധികാരി). ഫൈസല്‍ പച്ചക്കാട് (ചെയര്‍മാന്‍), ഇര്‍ഷാദ് ഹുദവി (ജനറല്‍ കണ്‍വീനര്‍), ശാഫി ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."