പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ പൂര്‍ത്തിയാകാനായി ഇ.വി.എം മെഷിനുകളുടെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കില്ല
തിരുവനന്തപുരം: എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പൂര്‍ത്തിയാകുന്നതുവരെ തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തീരുന്നതുവരെ അവസാനത്തെ രണ്ടു റൗണ്ട് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളിലെ വോട്ടുകള്‍ എണ്ണുന്നതു നിര്‍ത്തിവയ്ക്കാനായിരുന്നു നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. എന്നാല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിയുന്നതും കാത്ത് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളിലെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കേണ്ടതില്ല എന്നാണ് പുതിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പൂര്‍ത്തിയാകുന്നതുവരെ തുടരാന്‍ നിര്‍ദേശം വരണാധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. സമാന്തരമായി പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണലും തുടരും. വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായാലുടന്‍ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണലും നിശ്ചിത മാര്‍ഗനിര്‍ദേശപ്രകാരം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."