അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം; തബ്‌ലീഗ് വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തള്ളി സുപ്രിംകോടതി
ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തെപോലെ ദുരുപയോഗം ചെയ്യപ്പെട്ട അവകാശം അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്ന് സുപ്രിംകോടതി. തബ്ലീഗ് ജമാഅത്ത് കേസില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
രാജ്യത്തെ കൊവിഡ് വ്യാപനത്തിന് പിന്നില്‍ ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്‌ലീഗ് ജമാ സമ്മേളനമാണെന്ന് നിരവധി മാധ്യമങ്ങള്‍ വിദ്വേഷ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വര്‍ഗീയ നിറത്തോടെ ഇത്തരം വാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജം അത്ത് ഉല്‍ ഉലമ ഹിന്ദ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ മാധ്യമങ്ങളെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തേയും കോടതി വിമര്‍ശിച്ചു. തബ്‌ലീഗ് സമ്മേളനത്തിനെതിരെ മോശം റിപ്പോര്‍ട്ടിങ് നടന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. നിര്‍ലജ്ജവും അവ്യക്തവുമായ സത്യവാങ്മൂലമെന്നാണ് കോടതി കുറ്റപ്പെടുത്തിയത്.
സത്യവാങ്മൂലം തള്ളിയ കോടതി മോശം റിപ്പോര്‍ട്ടിംഗ് നടന്ന സംഭവങ്ങള്‍ പറയണം എന്നും എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറിയോട് മറ്റൊരു സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."