HOME
DETAILS

കെ.പി.സി.സിയുടെ 'തിരുത്തല്‍' വേഗത്തിലാക്കിയത് ജില്ലാ പഞ്ചായത്ത് ഭരണത്തിലെ ആശങ്ക

  
backup
May 08 2017 | 21:05 PM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d


കാസര്‍കോട്: ഒരംഗത്തിന്റെ ബലത്തില്‍ നിലനില്‍ക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെയും വൈസ് പ്രസിഡന്റിന്റെയും രാജിയില്‍ തട്ടി താഴെവീഴുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് വിമതനെ തിരിച്ചെടുത്ത നടപടിയില്‍ കെ.പി.സി.സി തിരുത്തിയത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച ഡി.എം.കെ മുഹമ്മദിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത നടപടി യുദ്ധകാല അടിസ്ഥാനത്തില്‍ പിന്‍വലിച്ചതും ജില്ലാ പഞ്ചായത്ത് ഭരണം വീഴുമെന്ന ആശങ്കയിലാണ്.
ഇന്നലെ രാവിലെ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്ന് എടുത്ത തീരുമാനം ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്നയിരുന്നു.
ആദ്യം രാജിവെച്ചു കൊണ്ടുള്ള കത്ത് ഡി.സി.സി പ്രസിഡന്റിന് കൈമാറിയത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടിയാണെങ്കിലും ഇന്നലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് കൂടി രഹസ്യയോഗത്തില്‍ പങ്കെടുത്തതും കെ.പി.സി.സി ഗൗരവത്തില്‍ കണ്ടു.
ഇന്നലെ യോഗത്തിനു ശേഷം ജില്ലാ പഞ്ചായത്ത് അംഗത്വം 16ന് രാജിവെക്കുമെന്ന പ്രഖ്യാപനം വന്നതോടെ കെ.പി.സി.സി കോണ്‍ഗ്രസ് വിമതനെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു. ഇതോടെയാണ് രണ്ടു ദിവസമായി നടക്കുന്ന നാടകീയ നീക്കങ്ങള്‍ക്ക് വിരാമമായത്.
അതിനിടെ യു.ഡി.എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സനെയും ഫോണില്‍ വിളിച്ച് കാര്യത്തിന്റെ ഗൗരവം അറിയിച്ചിരുന്നു.
ഇതും കെ.പി.സി.സിയുടെ തിരുത്തല്‍ നടപടി വേഗത്തിലാക്കി. 17 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ നാലും ലീഗിന്റെ നാലും അടക്കം എട്ട് അംഗങ്ങളാണുള്ളത്.
ഇടതു മുന്നണിക്ക് ഏഴും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് വിമതനെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ച് കെ.പി.സി.സി സെക്രട്ടറി ബെന്നി ബഹന്നാന്‍ തന്നെ ഇ മെയില്‍ സന്ദേശമയച്ചിട്ടുണ്ടെന്നും അതിനാല്‍ എല്ലാ പ്രതിഷേധ പരിപാടികളും അവസാനിപ്പിക്കുകയാണെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി എ ഗോവിന്ദന്‍ നായര്‍ ' സുപ്രഭാത' ത്തോട് പറഞ്ഞു.
എ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ എ ഗോവിന്ദന്‍ നായര്‍, പി.ആര്‍ വിദ്യാസാഗര്‍, എന്‍ കേശവപ്രസാദ്, സുന്ദര ആരിക്കാടി, ഹര്‍ഷാദ് വോര്‍ക്കാടി, ശാന്തമ്മ ഫിലിപ്പ്, ഹരീഷ് പി നായര്‍, ധന്യ സുരേഷ്, സാജിദ് മൗവ്വല്‍, നോയല്‍ ജോസഫ് എന്നിവരടക്കം നിരവധി പേര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  19 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  19 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  19 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  19 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  19 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  19 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  19 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  19 days ago