HOME
DETAILS

ഈ ആത്മഹത്യകള്‍ക്ക് ആരാണ് ഉത്തരവാദികള്‍

  
backup
May 22 2019 | 17:05 PM

%e0%b4%88-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3


നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യ കേവലം അമ്മായിയമ്മപ്പോരിന്റെ പ്രശ്‌നമെന്ന രീതിയിലാണു പലരും കാണാന്‍ ശ്രമിക്കുന്നത്.


'പാവം ബാങ്കുകാരെ വെറുതെ പഴി പറഞ്ഞു, അവരെത്ര നല്ലവര്‍, നിയമമനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന അവര്‍ക്കു മറ്റെന്താണു ചെയ്യാന്‍ കഴിയുക' തുടങ്ങിയ ചോദ്യങ്ങളുയര്‍ത്തി അവനവനെ തന്നെ ആശ്വസിപ്പിക്കാനാണു പലരും ശ്രമിച്ചുകാണുന്നത്. ഇവിടെ യാഥാര്‍ഥ്യങ്ങള്‍ പലതും മറച്ചുവയ്ക്കുകയാണ്.


ഒരു പ്രധാന ചോദ്യത്തില്‍ നിന്നു തുടങ്ങാം. ഇങ്ങനെയൊരു വായ്പയില്ലായിരുന്നെങ്കില്‍, അതിത്ര കുടിശ്ശികയായിരുന്നില്ലെങ്കില്‍ ബാങ്ക് സര്‍ഫാസി നിയമം പ്രയോഗിച്ചു ജപ്തിക്കു ശ്രമിച്ചിരുന്നില്ലെങ്കില്‍ ഈ ആത്മഹത്യകള്‍ നടക്കുമായിരുന്നോ. ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചതും മന്ത്രവാദം നടത്തിയതും ഈ വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടിയല്ലേ. അപ്പോള്‍ അടിസ്ഥാനകാരണം വായ്പ തന്നെയാണ്. ഇതെങ്ങനെയുള്ള വായ്പയെന്ന് അറിഞ്ഞാല്‍ മാത്രമേ ചിത്രം വ്യക്തമാകൂ.


മരണം അറിഞ്ഞയുടനെ കേട്ട കാര്യങ്ങള്‍ പരിശോധിക്കാം. എം.എല്‍.എ ശുപാര്‍ശ ചെയ്തു മുഖ്യമന്ത്രി നല്‍കിയ കത്തുപോലും അവഗണിച്ചു ജപ്തി നടപടി സ്വീകരിച്ച ബാങ്ക് മാനേജരുടെ ക്രൂരനടപടിയാണ് ആത്മഹത്യകളിലേയ്ക്കു നയിച്ചതെന്നാണ് ഇടതുപക്ഷം വിമര്‍ശിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കുടുംബത്തെയും വീട്ടില്‍ നിന്നിറക്കാന്‍ പാടില്ലെന്നാണു സര്‍ക്കാരിന്റെ നയമെന്നു ധനമന്ത്രി പറഞ്ഞിട്ടുമുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കിയതിനാല്‍ ബാങ്കിന്റെ നടപടി തെറ്റാണെന്നു റവന്യൂ മന്ത്രിയും പറയുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത നേതാക്കളും ഇതു ബാങ്ക് ഉദ്യോഗസ്ഥരുടെ കൈപ്പിഴയായാണു കണ്ടത്.
ഇങ്ങനെയൊക്കെ പറയുന്നവര്‍ ഒന്നുകില്‍ അറിഞ്ഞുകൊണ്ടു കള്ളം പറയുന്നവരാണ്, അല്ലെങ്കില്‍ ഒരു വിവരവുമില്ലാത്ത മണ്ടന്മാരാണ്. ആദ്യത്തേതാകാനാണു സാധ്യത. കാരണം, ഇക്കാലമത്രയും ഇവര്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നല്ലോ.
തിരിച്ചടയ്ക്കാത്ത ബാങ്ക്‌വായ്പ പിടിച്ചെടുക്കാന്‍ റവന്യു നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ വലിയ കാലതാമസം വരുത്തുന്നെന്നു കണ്ടെത്തി പരിഹാരമായി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണു പുതിയ നിയമം ഉണ്ടാക്കിയത്. 2002 ല്‍ പാര്‍ലമെന്റ് പാസാക്കിയ ആ നിയമം പിന്നീട് അധികാരമേറ്റ യു.പി.എ സര്‍ക്കാരും തിരുത്തിയില്ല.


ഒന്നാം യു.പി.എയുടെ നിയന്ത്രണം തങ്ങളുടെ കയ്യിലായിരുന്നുവെന്ന് അഭിമാനിക്കുന്ന ഇടതുപുരോഗമനക്കാരും അനങ്ങിയില്ല. നാട്ടിലെ സഹകരണ ബാങ്കുകളുടെ ഭരണം അവര്‍ക്കാണല്ലോ. അവര്‍ നല്‍കിയ വായ്പ തിരിച്ചു പിടിക്കാനും ഇതേ നിയമം അവര്‍ക്കാവശ്യമാണല്ലോ.
എന്താണ് സര്‍ഫാസി നിയമത്തിന്റെ സ്വഭാവം.


ബാങ്കില്‍ നിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ വായ്പക്കു ജാമ്യം നല്‍കിയ ഭൂമിയും വീടും, അതില്ലെങ്കില്‍ ജാമ്യക്കാരുടെ വീടും ഭൂമിയും നേരിട്ടു ലേലം ചെയ്തു തുക ഈടാക്കാന്‍ ബാങ്കിന് അവകാശം നല്‍കുന്ന നിയമമാണിത്. റവന്യു വകുപ്പ് വഴി ലേലം ചെയ്യാന്‍ കോടതിവിധികള്‍ മറികടക്കണം. 'ജനകീയത' നടിക്കുന്ന നേതാക്കളുടെ ഇടപെടലുമുണ്ടാകാം. ഇവിടെ അതൊന്നുമില്ല.
ആകെയുള്ളതു കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണല്‍ (ഡി.ആര്‍.ടി). ഇത് 1993 ല്‍ തന്നെയുണ്ട്. മറ്റു തടസങ്ങള്‍ ഒഴിവാക്കാന്‍ ചീഫ് ജൂഡിഷ്യല്‍ മജിസ്‌ട്രേട്ടിനു ബാങ്കിന്റെ എക്‌സിക്യുട്ടീവായി അധികാരവും. പിന്നെ പൊലിസിനും ഒന്നും ചെയ്യാനില്ല.
ഡി.ആര്‍.ടി നീതിപീഠമായല്ല, ബാങ്കിന്റെ ഒരു ഭാഗമായാണു പ്രവര്‍ത്തിക്കുക. ഏറ്റെടുക്കലിനു ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിന്റെ പിന്‍ബലം കൂടിയാകുമ്പോള്‍ ഹൈക്കോടതി പോലും ഇടപെടില്ല. ബാങ്കിനെ അനുസരിക്കുകയല്ലാതെ കടക്കാരനു കോടതിയില്‍ പോകാന്‍ കഴിയില്ല. അതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.


ഇത്തരം വിശദാംശങ്ങള്‍ എത്ര നേതാക്കള്‍ക്കറിയാം. ഈ ലേഖകന്‍ ഇതെല്ലാമറിയാന്‍ തുടങ്ങിയത് ഇടപ്പള്ളിയിലെ പ്രീതാഷാജിയെ കുടിയിറക്കുന്നതിനെതിരേ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ്. ആയിരക്കണക്കിനു കുടുംബങ്ങള്‍ പല ജില്ലകളിലായി ഇതേയവസ്ഥയിലുണ്ടെന്നും അങ്ങനെയാണ് അറിഞ്ഞത്. എല്ലാ ബാങ്കുകളും ഇതു ചെയ്യുന്നു.
അതിനുമപ്പുറം ഈ ഇടപാടുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയാ സംഘത്തെപ്പറ്റിയുള്ള അറിവാണ് ഞെട്ടലുളവാക്കിയത്. ഈ പാവപ്പെട്ടവരുടെ ഭൂമിയും വീടും ചുളുവിലയ്ക്കു തട്ടിയെടുക്കാനാണു ബാങ്ക് ഡി.ആര്‍.ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ മാഫിയ പ്രവര്‍ത്തിക്കുന്നത്.


പ്രീതാ ഷാജിയുടെ കഥ ഇന്നു പലര്‍ക്കുമറിയാം. രണ്ടു ലക്ഷം രൂപ വായ്പയെടുത്ത സുഹൃത്തിനു ജാമ്യമായി സ്വന്തം കിടപ്പാടവും വീടും നല്‍കി. അതില്‍ ഒരു ലക്ഷം അടച്ചു. തിരിച്ചടവു വൈകിയപ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്നു നാലു സെന്റ് വിറ്റ് കുറേ പണമടച്ചു.
ഇതിനിടയില്‍ വായ്പ നല്‍കിയ ബാങ്ക് ഇല്ലാതായി. പിന്നെ അതു മറ്റൊന്നില്‍ ലയിച്ചു. അതും പൂട്ടി. പുതിയ ബാങ്കായി മാറി. ഇതിനായി കടന്നു പോയ പതിറ്റാണ്ടുകള്‍ കൊണ്ടു പലിശയും കൂട്ടുപലിശയും പിഴപ്പലിശയും പെരുകി ബാധ്യത രണ്ടരക്കോടിയിലേറെയായി.
ബാങ്ക് ഇല്ലാതായതിന് ആരുത്തരവാദി എന്നോ ഇത്രയും കാലം ബാങ്ക് ഇല്ലാത്തതുകൊണ്ടല്ലേ അടവു മുടങ്ങിയതെന്നോ ന്യായം ചോദിച്ചിട്ടു കാര്യമില്ല. അതൊന്നും ചോദിക്കാന്‍ വായ്പയെടുത്തവനോ ജാമ്യക്കാരനോ അധികാരമില്ല. തങ്ങള്‍ പറയുന്നതാണു നിയമമെന്നു ബാങ്കുകാര്‍ പറയും. അതുതന്നെയാണു നിയമമെന്നു കോടതിയും പറയും.


വായ്പക്കായി ഓടിനടക്കുന്ന പാവങ്ങള്‍ ബാങ്കുകാര്‍ കൊടുക്കുന്ന മിക്ക കടലാസുകളിലും വായിച്ചു നോക്കാതെ ഒപ്പിട്ടു കൊടുക്കുന്നതു സ്വാഭാവികം. കടലാസിലെ ഏതെങ്കിലും വ്യവസ്ഥയോടു യോജിക്കാനാവില്ലെന്നു പറഞ്ഞാല്‍ വായ്പ കിട്ടില്ല. പിന്നെ, യോജിക്കാമെന്നു പറഞ്ഞാല്‍ പോലും രക്ഷയുണ്ടാകില്ല. അതിനാല്‍, കാശിന് അത്യാവശ്യക്കാരന്‍ കണ്ണുമടച്ച് ഒപ്പിടുന്നു.


പ്രീതാ ഷാജിയുടെ സമരം നടന്നപ്പോള്‍ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും അനുഭാവം പ്രകടിപ്പിച്ചിരുന്നു. അവരില്‍ മിക്കവരും സത്യഗ്രഹപന്തലില്‍ വന്നതാണ്. പ്രീതാ ഷാജിയോട് അന്യായമാണു കാണിക്കുന്നതെന്നതില്‍ അവര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും ജനവിരുദ്ധനിയമം മാറ്റാന്‍ ആരും ശ്രമിച്ചില്ല. വാശിയേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലത്തിനിടയില്‍ ഒരു കക്ഷിയും ഈ നിയമം മാറ്റുമെന്ന് ഉറപ്പുനല്‍കിയില്ല.


ബാങ്ക് ദേശസാല്‍ക്കരണക്കാലത്തു ന്യായീകരണമായി പറഞ്ഞതു ഗ്രാമീണമേഖലയിലെ ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും നിക്ഷേപം നടത്താനും വായ്പ എടുക്കാനും വഞ്ചിക്കില്ലെന്നുറപ്പുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമുണ്ടാകുമെന്നാണ്. ഗ്രാമങ്ങളിലെ ഹുണ്ടികക്കാരില്‍ നിന്നു പാവപ്പെട്ടവരെ രക്ഷിക്കാനാണെന്നാണു പറഞ്ഞത്. ദേശസാല്‍ക്കരണം കഴിഞ്ഞു ഒട്ടനവധി വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്നു പൊതുമേഖലയെന്നു വിളിക്കപ്പെടുന്ന ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് സ്വകാര്യബാങ്കുകളെപ്പോലെയാണ്.


അവയുടെ നല്ലൊരു ഭാഗം ഓഹരികള്‍ ഇന്നു ഓഹരിക്കമ്പോളത്തില്‍ വില്‍ക്കപ്പെടുന്നു. ലാഭമുണ്ടാക്കി ഓഹരിവില നിലനിര്‍ത്താലാണു പ്രധാനലക്ഷ്യം. ലാഭം പ്രധാനമായതിനാല്‍ പൊതുമേഖലാ ബാങ്കുകളടക്കം നിരവധി കൊള്ളകള്‍ നടത്തുന്നു. മിനിമം ബാലന്‍സ്, പണം നിക്ഷേപിക്കുന്നതിനും എ.ടി.എം ഉപയോഗിക്കുന്നതിനും നിയന്ത്രണം, കമ്മിഷന്‍ തുടങ്ങി പലതും അതിലുണ്ട്. അതിന്റെ ഭാഗമായാണു സര്‍ഫാസി വന്നത്. ആഗോളതലത്തില്‍ ബാങ്കിങ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനു നടന്ന ബേസില്‍ കണ്‍വന്‍ഷന്‍ ഇതിന്റെ ഭാഗമായിരുന്നു.
രാഷ്ട്രീയകക്ഷികളെല്ലാം നിക്ഷേപക സൗഹൃദ സര്‍ക്കാരുണ്ടാക്കാന്‍ വാശിയോടെ നയങ്ങള്‍ രൂപീകരിക്കുന്നു. ആഗോളീകരണനയങ്ങളെ എതിര്‍ക്കുന്നുവെന്നു വീരവാദം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരുകളും വ്യത്യസ്തമല്ല. ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന പുരോഗമന യൂനിയനുകളുടെ നിലപാട് ഏറെ വേദനയുണ്ടാക്കുന്നതാണ്. അഖിലേന്ത്യാതലത്തില്‍ സമ്പൂര്‍ണ പണിമുടക്കു വിജയകരമാക്കാന്‍ ശേഷിയുള്ളവരാണ് ഈ മേഖലയിലെ യൂനിയനുകള്‍. സ്വന്തം സേവന വേതന വ്യവസ്ഥകള്‍ക്കായി ശക്തമായ പോരാട്ടങ്ങള്‍ അവര്‍ നടത്തുന്നു. അതിനു മിക്കപ്പോഴും പൊതുസമൂഹം പിന്തുണയും നല്‍കുന്നുണ്ട്.


പക്ഷേ, ഇന്നുവരെ ബാങ്കിങ് രംഗത്തു നടക്കുന്ന ഇത്തരം ജനവിരുദ്ധനയങ്ങള്‍ക്കെതിരേ ശബ്ദിക്കാന്‍ ഇവരാരും തയാറായിട്ടില്ല. ചില പ്രസ്താവനകളൊക്കെ നടത്തിയിട്ടുണ്ടാകാം. അത്ര മാത്രം. നോട്ടുനിരോധനം വന്നപ്പോഴും അവരുടെ പ്രശനം അവരുടെ ജോലികൂടുതല്‍ മാത്രമായിരുന്നല്ലോ. ജനങ്ങള്‍ക്കെതിരായ പരിപാടി നടപ്പാക്കാന്‍ സ്വയംസന്നദ്ധരായ വിഭാഗമായാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നാണു തോന്നിയത്.
നെയ്യാറ്റിന്‍കരയിലെ രണ്ടു രക്തസാക്ഷിത്വങ്ങളെങ്കിലും ഇവരെയൊക്കെ ചിന്തിപ്പിക്കാന്‍ സഹായിക്കുമോ. അതോ ഇതു കേവലം വീട്ടുവഴക്കെന്നു പറഞ്ഞു ഒഴിഞ്ഞുമാറുമോ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago