കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു
ഡല്‍ഹി : കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
50 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രമുള്ള, ദേശീയ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാവാണ് പാസ്വാന്‍. ബിഹാറില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന ദലിത് നേതാവാണ്. 2014 മുതല്‍ നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിയായ പാസ്വാന്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ ചുമലയാണ് വഹിച്ചിരുന്നത്. തൊട്ടുമുമ്പുള്ള യു.പി.എ മന്ത്രിസഭയിലും അംഗമായിരുന്നു.
1969ല്‍ ആദ്യമായി എം.എല്‍.എയായ പാസ്വാന്‍ 2019ലാണ് രാഷ്ട്രീയക്കാരനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തുടക്കം. 2000ത്തില്‍ ലോക്ജനശക്തി പാര്‍ട്ടി രൂപീകരിച്ചു. രാജ്കുമാരി ദേവിയായിരുന്നു പാസ്വാന്റെ ആദ്യഭാര്യ. അതില്‍ ഉഷ, ആശ എന്നീ മക്കളുï്. അവരുമായി പിരിഞ്ഞ ശേഷം 1983ല്‍ റീന ശര്‍മയെ വിവാഹം ചെയ്തു. അതിലുള്ള മകന്‍ ചിരാഗ് പാസ്വാന്‍ നടനും ലോക് ജനശക്തി പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാവുമാണ്.
രാം വിലാസ് പസ്വാന്റെ മകനും എല്‍.ജെ.പി നേതാവുമായ ചിരാഗ് പാസ്വാന്‍ തന്നെയാണ് രാം വിലാസ് പാസ്വാന്റെ മരണം വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."