HOME
DETAILS
MAL
ആസിഫ് അലി സര്‍ദാരിക്ക് ജാമ്യം
backup
May 22 2019 | 17:05 PM
ലാഹോര്‍: മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് നിയമവിരുദ്ധ ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ പാകിസ്താന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പി.പി.പി വൈസ് ചെയര്‍മാനായ സര്‍ദാരിക്ക് രണ്ടുലക്ഷം രൂപയുടെ ബോണ്ടിനാണ് ജൂണ്‍ 13 വരെ ജാമ്യം അനുവദിച്ചത്.
ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവായ സര്‍ദാരി പ്രസിഡന്റായിരുന്ന സമയത്ത്, അഫ്ഗാനിസ്താനില്‍ അമേരിക്ക 2001 മുതല്‍ നടത്തിവന്ന യുദ്ധത്തെ പിന്തുണച്ചു. 2011ല്‍ നാറ്റോ സൈന്യം പാകിസ്താന് ആക്രമിച്ചപ്പോഴും പാക് ജനതയുടെ എതിര്‍പ്പു വകവെക്കാതെ അഫ്ഗാന് ആക്രമണത്തില്‍ അമേരിക്കയുടെ സഖ്യകക്ഷിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."