മലയാളി മാധ്യമ പ്രവര്‍ത്തകനെതിരെ യു.എ.പി.എ; സ്വേഛാധിപത്യ ഭരണത്തിലേതിന് സമാനമായ സാഹചര്യമെന്ന് മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: കെയുഡബ്ല്യു ജെ ഡെല്‍ഹി ചാപ്റ്റര്‍ സെക്രട്ടറിയും മുതിര്‍ന്ന മലയാളി മാധ്യമ പ്രവര്‍ത്തകനുമായ സിദ്ദീഖ് കാപ്പനെതിരെയും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചവര്‍ക്കെതിരേയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുപി പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന് പ്രസ്താവനയില്‍ പറഞ്ഞു. ഹാഥ്റസില്‍
കൂട്ടബലാല്സംസ്ഥത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി പുറപ്പെട്ട മാധ്യമ പ്രവര്‍ത്തകനെതിരെ യുഎപിഎ ചുമത്തുക എന്നത് സ്വേഛാധിപത്യത്തില്‍ സംഭവിക്കുന്ന കാര്യമാണ്. അദ്ദേഹത്തിനെതിരെ ചുമത്തിയ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടിക്കെതിരെ മുസ്ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, നവാസ്കനി എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."