കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ല
കോഴിക്കോട്: കൊവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളില്‍ കടകള്‍ തുറക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ വ്യാപാരി സംഘടനകളുടെ അഭിപ്രായം ആരായുന്നതിനായി ഒരു യോഗം ചേരുകയുണ്ടായി. യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ ചില അഭിപ്രായങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ് രോഗവ്യാപന പശ്ചാത്തത്തലം വിലയിരുത്തി ഇക്കാര്യത്തില്‍ അതത് സമയങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും അത് ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭക്ഷ്യ അവശ്യ വസ്തുക്കളുടെ വില്‍പന ശാലകള്‍, ബേക്കറി ഉള്‍പ്പെടെയുള്ള കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവ രാവിലെ 10 മുതല്‍ വൈകീട്ട് ആറു മണിവരെയും, ഹോട്ടലുകളില്‍ പാര്‍സലുകള്‍ വിതരണം ചെയ്യുന്ന സമയം രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് വരെയും, ചിക്കന്‍ സ്റ്റാളുകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും മില്‍മ ബൂത്തുകള്‍ രാവിലെ അഞ്ച് മുതല്‍ 10 മണിവരെയും വൈകീട്ട് നാല് മുതല്‍ ആറു മണിവരെയും തുറന്നു പ്രവര്‍ത്തിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."