മെഡിക്കല്‍ എന്‍ജിനീയറിങ് പരീക്ഷാ പരിശീലനം 'ലക്ഷ്യ 50'
മാനന്തവാടി: വയനാട് ജില്ലയിലെ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കി 'ലക്ഷ്യ 50' എന്ന പേരില്‍ മെഡിക്കല്‍ എന്‍ജിനീയറിങ് പരിശീലനം കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കേന്ദ്രമായി ആരംഭിക്കുമെന്ന് മാനന്തവാടി സബ് കലക്ടര്‍ ശീറാം സാംബശിവറാവു അറിയിച്ചു.
പ്ലസ് വണ്‍, പ്ലസ്ടു ബാച്ചുകളിലായി ആകെ നൂറ് സീറ്റുകളുള്ള വീക്കെന്‍ഡ് റസിഡന്‍ഷ്യല്‍ പോഗ്രാമില്‍ തിരഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം യാത്രപ്പടി എന്നിവയും നല്‍കും. സീറ്റുകളില്‍ 80 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും 10 ശതമാനം വീതം സീറ്റുകള്‍ പട്ടികജാതി, ജനറല്‍ വിഭാഗത്തിനുമായി മാറ്റിവെച്ചിട്ടുണ്ട്. എം.ആര്‍.എസ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷയില്‍ ഫിസികസ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ ബിപ്ലസ് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യര്‍ഥികള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിനും, എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷയില്‍ ഫിസികസ്, കെമിസ്ട്രി കണക്ക് എന്നീ വിഷയങ്ങളില്‍ ബി പ്ലസിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിങിനും അപേക്ഷിക്കുന്നതിന് അര്‍ഹരാണ്.
ദേശീയ സംസ്ഥാന തലത്തില്‍ ഏറ്റവും മുന്‍പന്തിയിലുളള മെഡിക്കല്‍ എന്‍ജിനീയറിങ് സ്ഥാപനങ്ങളില്‍ ഏല്ലാ വര്‍ഷവും വയനാട് ജില്ലയില്‍ നിന്നും 50 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യ 50 എന്ന പദ്ധതിയുടെ ഉദ്ദേശമെന്ന് സബ് കലക്ടര്‍ പറഞ്ഞു.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ മുമ്പാകെ അപേക്ഷ നല്‍ക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തി ടൗയരീഹഹലരീേൃാിറ്യ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈമാസം 29. കൂടതല്‍ വിവരങ്ങള്‍ക്ക്: 04935 240222.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."