HOME
DETAILS
MAL
നേതാജി റോഡിലെ മദ്യശാല അടച്ചുപൂട്ടണം: പാച്ചേനി
backup
May 08 2017 | 21:05 PM
കണ്ണൂര്‍: നേതാജി റോഡില്‍ ആരാധനാലയങ്ങള്ക്കിടയിലുള്ള വിദേശമദ്യശാല ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ മദ്യശാല ഉടന്‍ പൂട്ടണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി.
നേതാജി റോഡ് വിദേശമദ്യശാല വിരുദ്ധ ജനകീയ സമിതി നടത്തുന്ന സമരത്തിന് മുസ്ലിം ലീഗ് കണ്ണൂര്‍ മേഖലാ കമ്മറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശമദ്യശാല മാറ്റിസ്ഥാപിക്കുന്നതിന് ജനകീയ സമിതി നടത്തുന്ന സമരത്തിന്
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും വരും ദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി കണ്‍വീനര്‍ ടി.സി താഹ അധ്യക്ഷനായി. അഷ്റഫ് ബംഗാളി മൊഹല്ല, ടി.കെ നൗഷാദ്, എം ഷഫീക്, ഇസ്മാഈല്‍ ഹാജി, രഘു, ചന്ദ്രന് മന്ന, ഇ.കെ ഭാസ്കരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."