യു.എസില്‍ ആറു മാസത്തിനിടെ ഓണ്‍ലൈന്‍ വഴി ഗര്‍ഭച്ഛിദ്ര ഗുളിക തേടിയത് 21,000 സ്ത്രീകള്‍
ലണ്ടന്‍: കഴിഞ്ഞ ആറു മാസത്തിനിടെ അമേരിക്കയില്‍ 21,000 സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി ഗര്‍ഭഛിദ്ര ഗുളികകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്.
2018 ഒക്ടോബറിനും 2019 മാര്‍ച്ചിനുമിടയിലാണ് ഇത്രയും പേര്‍ ഗര്‍ഭച്ഛിദ്രത്തിനു ശ്രമിച്ചത്. ഒരു യൂറോപ്യന്‍ ജീവകാരുണ്യ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പകുതിയോളം പേര്‍ മെയിലിലൂടെയാണ് അപേക്ഷിച്ചതെന്നും അവര്‍ വ്യക്തമാക്കി.
യു.എസിലെ ചില സ്റ്റേറ്റുകളില്‍ ഗര്‍ഭച്ഛിദ്രം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഇതാണ് ഓണ്‍ലൈന്‍ സഹായം തേടാന്‍ കാരണം. കഴിഞ്ഞയാഴ്ച അലബാമ സ്റ്റേറ്റില്‍ ഭ്രൂണഹത്യ നിരോധിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്കിടെ നാലു സ്റ്റേറ്റുകളില്‍ കൂടി ഇതു വിലക്കുന്ന നിയമം പാസായിരുന്നു.
അതേസമയം, യു.എസില്‍ 50 സ്റ്റേറ്റുകളില്‍ ഭ്രൂണഹത്യ നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. 24 ആഴ്ചയായ ഭ്രൂണത്തെ നശിപ്പിക്കണോ നിലനിര്‍ത്തണോ എന്നു തീരുമാനിക്കാനുള്ള അവകാശം യു.എസ് സുപ്രിംകോടതി സ്ത്രീകള്‍ക്കു നല്‍കിയിരുന്നു.
ഗര്‍ഭച്ഛിദ്രം നിരോധിച്ചിട്ടുള്ള സ്റ്റേറ്റുകളിലെ സ്ത്രീകള്‍ക്ക് ഭ്രൂണത്തെ നശിപ്പിക്കാനുള്ള ഗുളികകള്‍ 2006 മുതല്‍ നെഥര്‍ലാന്റ്‌സ് കേന്ദ്രമായ ജീവകാരുണ്യസംഘടന ഓണ്‍ലൈന്‍ വഴി നല്‍കിവരുന്നുണ്ട്. ഇന്ത്യയിലെ ഒരു ഫാര്‍മസിയാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."