HOME
DETAILS
MAL
എണ്ണിക്കോ, ഞങ്ങള്‍ അഞ്ചുപേര്‍ പ്രത്യക്ഷസമരം പുനരാരംഭിച്ച് യു.ഡി.എഫ്
backup
October 09 2020 | 01:10 AM
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സര്‍ക്കാരിനെതിരേ വീണ്ടും പ്രത്യക്ഷ സമരവുമായി യു.ഡി.എഫ്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അഞ്ചു പേര്‍ മാത്രമാണ് പങ്കെടുത്തത്. അകലംപാലിച്ചും ആളെണ്ണം കുറച്ചും തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് നേതാക്കള്‍ പ്രതിഷേധ മാര്‍ച്ചുമായെത്തിയപ്പോള്‍ സാധാരണ പ്രതിപക്ഷ സമരത്തിനു ലഭിക്കുന്നതിനേക്കാള്‍ മാധ്യമശ്രദ്ധ ലഭിക്കുകയും ചെയ്തു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തേ യു.ഡി.എഫ് തീരുമാനമെടുത്തിരുന്നു. പ്രതിപക്ഷ സമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്ന സര്‍ക്കാരിന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയായി ഇന്നലെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച്. രാവിലെ പതിനൊന്നു മണിയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, ടി.വി ഇബ്രാഹിം എം.എല്‍.എ, സി.പി ജോണ്‍, ഷിബു ബേബി ജോണ്‍ എന്നിവരാണ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്ത അഞ്ചു പേരില്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫ് കണ്‍വീനറും മാത്രമാണ് പ്രസംഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."