HOME
DETAILS
MAL
യു.വി ജോസിന്റെ മൊഴിയെടുത്തത് അഞ്ച് മണിക്കൂര്‍
backup
October 09 2020 | 01:10 AM
തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതി കേസില്‍ ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിന്റെ മൊഴി വിജിലന്‍സ് എടുത്തത് അഞ്ചു മണിക്കൂര്‍. ഇന്നലെ സെക്രട്ടേറിയറ്റിലെ ഓഫിസില്‍ വച്ചായിരുന്നു മൊഴി എടുത്തത്. റെഡ് ക്രസന്റ് മറ്റു രണ്ടു സ്ഥാപനങ്ങളുമായി കരാര്‍ ഉണ്ടാക്കിയത് താന്‍ അറിഞ്ഞിരുന്നില്ലെന്നും യൂണിടാക്കിന്റെ പ്ലാന്‍ വന്നതിനു ശേഷമാണ് താന്‍ അറിഞ്ഞതെന്നും ജോസ് വിജിലന്‍സിനു മൊഴി നല്കി. എല്ലാം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നേരിട്ടായിരുന്നു. യൂണിടാക്കിന് സഹായം നല്‍കാനായി ശിവശങ്കര്‍ പല തവണ വിളിച്ചുവെന്നും ജോസ് മൊഴി നല്കി. കരാര്‍ തയാറാക്കിയതും മറ്റും ശിവശങ്കര്‍ തന്നെയായിരുന്നു. അന്തിമ ഘട്ടത്തിലാണ് ലൈഫ് മിഷന് സി.ഇ.ഒ എന്ന നിലയില്‍ തന്നെ അറിയിച്ചതെന്നും ജോസ് മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."