HOME
DETAILS
MAL
ദ വയറിനെതിരേയുള്ള മാനനഷ്ടക്കേസ് അദാനി ഗ്രൂപ്പ് പിന്‍വലിക്കുന്നു
backup
May 22 2019 | 17:05 PM
അഹമ്മദാബാദ്: വാര്‍ത്താ പോര്‍ട്ടലായ ദ വയറിനെതിരേ അദാനി ഗ്രൂപ്പ് നല്കിയ മാനനഷ്ടക്കേസ് പിന്‍വലിക്കുന്നു. കമ്പനിക്കെതിരേ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ അഹമ്മദാബാദ് കോടതിയാലാണ് കേസ് നല്‍കിയിരുന്നത്. രണ്ട് മാനനഷ്ടക്കേസുകളാണ് ഫയല്‍ ചെയ്തിരുന്നത്. കൂടാതെ പോര്‍ട്ടലിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്, എം.കെ വേണു, സിദ്ധാര്‍ത്ത ഭാട്ടിയ, മൊനോബിന ഗുപ്ത, പമേല ഫിലിപ്പോസ്, നൂര്‍ എന്നിവര്‍ക്കെതിരേയും കേസ് നല്‍കിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പോര്‍ട്ടലിനെതിരേ അദാനി ഗ്രൂപ്പ് നല്കിയ സിവില്‍, ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന് അറിയാന്‍ സാധിച്ചെന്നും ഇത് സംബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചാലേ വിവരങ്ങള്‍ കൈമാറുകയൂള്ളൂവെന്നും സിദ്ധാര്‍ഥ് വരദരാജന് ദേശീയ മാധ്യമത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."