തലശ്ശേരി-മൈസൂരു റെയില്‍പാത അട്ടിമറിച്ചത് നിലമ്പൂര്‍-നഞ്ചന്‍കോട് ലോബിയെന്ന് ആരോപണം
തലശ്ശേരി: തലശ്ശേരി-മൈസൂരു റെയില്‍പാത അട്ടിമറിച്ചത് നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലോബിയാണെന്ന് സംയുക്ത റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
മലബാറിന്റെ ചിരകാല സ്വപ്‌ന
മായ പാതക്ക് വേണ്ടി ഡി.എം.ആര്‍.സി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ പ്രദേശങ്ങളുമായി തീര്‍ത്തും ബന്ധമില്ലാത്ത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് നി
ര്‍ദിഷ്ടപാതയുടെ സര്‍വേ നടത്തിയത്. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും പ്രദേശത്തെ എം.പിയും തലശ്ശേരിക്കാരനായ കേന്ദ്ര ഭരണകക്ഷി എം.പിയും കൂടുതല്‍ പരിശ്രമം നടത്തിയിരുന്നെങ്കില്‍ പാത യാഥാര്‍ഥ്യമാകുമായിരുന്നുവെന്നും സംയുക്ത റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പ് നിടുംപൊയില്‍, പേരിയ, തലപ്പുഴ റൂട്ടില്‍ മാനന്തവാടി വഴി ബാവലി, കൊലവള്ളി, സര്‍ഗൂര്‍, കടക്കോള വഴി പാത നിര്‍മിക്കാവുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സജീവ് മാണിയത്ത്, ഹാരിസ് കൊല്ലത്തി, നസീര്‍ പുത്തൂര്‍, സി.പി ആലുപ്പികേയി, ശശികുമാര്‍ കല്ലിഡുമ്പില്‍, അസീസ് വടക്കുമ്പാട്, എം.കെ ശൈലേന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."