കുമാരസാമി മുഖ്യമന്ത്രിയാവുക നാളെ വരെ മാത്രമെന്ന് കേന്ദ്രമന്ത്രി
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ കാലാവധി നാളെ വരെ മാത്രമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ലോക്സഭാ തെരഞ്ഞെുപ്പ് ഫലത്തിന് പിന്നാലെ കുമാരസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തകരുമെന്നും മെയ് 24 വരെ മാത്രമായിരിക്കും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുണ്ടാവുകയെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയായ സദാനന്ദ ഗൗഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കര്‍ണാടകയില്‍ പുതിയ സര്‍ക്കാരിനെ ഉടന്‍ രൂപീകരിക്കും. ഇന്ന് വൈകിട്ടുവരെയോ നാളെ രാവിലെ വരെയോ മാത്രമേ കുമാരസാമി മുഖ്യമന്ത്രിയാവുകയുള്ളൂ. നാളെത്തോടെ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നൂറു ശതമാനം തകരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്സിറ്റ് പോളുകള്‍ക്ക് പിന്നാലെ കര്‍ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടങ്ങിയിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസ്യത തെളിയിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."