വന്യജീവി സാന്നിധ്യം; മുന്നറിയിപ്പ് നല്‍കാന്‍ എസ്.എം.എസും ഡിസ്‌പ്ലേ ബോര്‍ഡും
സുല്‍ത്താന്‍ ബത്തേരി: ജനവാസകേന്ദ്രത്തിലെത്തുന്ന വന്യജീവികളെ സംബന്ധിച്ച് പൊതുജനത്തെ അറിയിക്കാന്‍ വയനാട് വന്യജീവി സങ്കേതത്തില്‍ പുതിയ സംവിധാനങ്ങളൊരുങ്ങുന്നു. എസ്.എം.എസ് സംവിധാനവും ഡിസ്‌പ്ലേ ബോര്‍ഡുമാണ് നിലവില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റില്‍ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. വന്യജീവി ശല്യം രൂക്ഷമായ സ്ഥലങ്ങളിലെ പ്രദേശവാസികളുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് ഗ്രൂപ്പുണ്ടാക്കി അപകടകാരികളായ വന്യജീവികളുടെ സാന്നിധ്യം എസ്.എം.എസ് വഴിയും ഡിസ്‌പ്ലെ ബോര്‍ഡുകള്‍ വഴിയും അറിയിക്കന്നതാണ് സംവിധാനം. ഡിസ്‌പ്ലേ ബോര്‍ഡുകളുപയോഗിച്ച് വന്യജീവി സാന്നിധ്യം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായിരിക്കും ഇത്.
സംവിധാനം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വന്യജീവികളുടെ സാന്നിധ്യ മറിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയും. ഇത് അപകടങ്ങളും കുറക്കും. ആദ്യഘട്ടത്തില്‍ അരണപ്പാറ, ബാവലി, വള്ളുവാടി, തോട്ടാമൂല എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. അരണപ്പാറ, ബാവലി, വള്ളുവാടി എന്നിവിടങ്ങളില്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
തോട്ടാമൂലയില്‍ ഡിസ്‌പ്ലെ ബോര്‍ഡ് സജ്ജീകരിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. വന്യജീവികളുടെ സാന്നിധ്യമറിയാതെ അവയുടെ മുന്നില്‍പെട്ട് കൊല്ലപ്പെടുവരും നിരവധിയാണ്. പദ്ധതി ഏറെ ഗുണകരമായിരിക്കും എന്ന പ്രതീക്ഷയിലാണ് വനം വകുപ്പും പൊതുജനങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."