പാരീസിലെ ഇന്ത്യന്‍ വ്യോമസേന ഓഫിസില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യോമസേന പാരീസില്‍ ആരംഭിച്ച ഓഫിസില്‍ അതിക്രമിച്ച് കടക്കാന്‍ നീക്കം. ഞാറാഴ്ച രാത്രി സെന്റ് ക്ലൗഡിലെ ഓഫിസിലാണ് സംഭവം. ദസോള്‍ട്ട് ഏവിയേഷനില്‍ ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളുടെ മേല്‍നോട്ടത്തിനായി വ്യോമസേന ഇവിടെ ഓഫിസ് ആരംഭിച്ചത്.
ഓഫിസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത് റാഫേല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിക്കാനാണോയെന്ന കാര്യം വ്യക്തമല്ല. ഇന്ത്യന്‍ വ്യോമസേനയിലെ കാപ്റ്റന്‍ റാങ്കിലുള്ളവരാണ് പാരീസിന് മേല്‍നോട്ടം വഹിക്കുന്നത്. സംഭവത്തില്‍ ഫ്രഞ്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഓഫിസില്‍നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. അതിക്രമിച്ച് കയറല്‍ വിലപ്പെട്ട രേഖകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സേന കരുതുന്നത്. വ്യോമസേനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."