HOME
DETAILS
MAL
'സ്കൂള്‍ തുറന്നിട്ട് മതി പരീക്ഷകള്‍' വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ കരടായി
backup
October 09 2020 | 01:10 AM
അജേഷ് ചന്ദ്രന്
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കാതെ പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. കൊവിഡ്കാല പഠന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് നിര്‍ദേശം. കരട് പൂര്‍ത്തീകരിച്ച റിപ്പോര്‍ട്ടിന്റെ അന്തിമരൂപം സര്‍ക്കാരിന് കൈമാറാന്‍ എസ്.സി.ഇ.ആര്.ടി ഡയറക്ടറെ സമിതി ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ഈയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും.
സംസ്ഥാനത്ത് വിക്ടേഴ്സ് ചാനല്‍ വഴി തുടര്‍ന്ന് വരുന്ന ഓണ്‍ലൈന്‍ പഠനം (ഫസ്റ്റ് ബെല്‍) സമഗ്രമാക്കാനും നിര്‍ദേശമുണ്ട്. ക്ലാസുകള്‍ വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷം മാത്രമെ സംപ്രേഷണം ചെയ്യാവൂ. വിഡിയോ ക്ലിപ്പുകളോ, ആനിമേഷനോ ഉപയോഗിച്ച് ക്ലാസുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാം.
എല്ലാ കുട്ടികള്‍ക്കും വര്ക്ക്ഷീറ്റ് നല്‍കുന്നതിനും ശുപാര്‍ശയുണ്ട്. ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ വേണ്ടവിധത്തില്‍ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് വര്‍ക്ക്ഷീറ്റുകള്‍ നല്‍കുന്നത്. നാലാം ക്ലാസ് വരെയുള്ളവര്‍ക്ക് വര്‍ക്ക്ഷീറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തിരുന്നു. ഏഴുവരെയുള്ളവരുടെ തയാറായി കഴിഞ്ഞു. എട്ടുമുതല്‍ 12 വരെയുള്ള കുട്ടികള്‍ക്കും കൂടി വര്‍ക്ക്ഷീറ്റുകള്‍ തയാറാക്കി നല്‍കണമെന്നാണ് നിര്‍ദേശം.
കൊവിഡ് പ്രതിസന്ധി തുടര്‍ന്നാലും അധ്യയന വര്‍ഷം സംരക്ഷിക്കണമെന്നും കരട് റിപ്പോര്‍ട്ടിലുണ്ട്. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിലൂടെയും കൊവിഡ് പ്രതിസന്ധി മാറിയാല്‍ സ്കൂള്‍ തുറന്നും സിലബസ് പൂര്‍ത്തീകരിക്കും. ആവശ്യമെങ്കില്‍ മധ്യവേനലവധിക്കാലം ഇതിനായി ഉപയോഗിക്കാമെന്നും കരട് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."