കൂറുമാറാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തു: കമല്‍നാഥ്
ഭോപ്പാല്‍: കൂറുമാറ്റത്തിനായി പ്രതിപക്ഷമായ ബി.ജെ.പി പത്തില്‍ കൂടുതല്‍ എം.എല്‍.എ മാര്‍ക്ക് പണവും സ്ഥാനവം വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ഭരണകക്ഷിയിലെ എം.എല്‍.എമാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ സര്‍ക്കാരിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്നിടെ വിശ്വാസം തെളിയിക്കാനായുള്ള ബി.ജെ.പി എം.എല്‍.എമാരുടെ വെല്ലുവിളിയെ കമല്‍നാഥ് ഏറ്റെടുത്തു.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയാറാണെന്നും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുന്‍പും ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ട്. ഓരോ എം.എല്‍.എമാര്‍ക്കും പ്രതിപക്ഷം പത്ത് മുതല്‍ 25 കോടി വരെയാണ് വാഗ്ദാനം ചെയ്തത്. സംസ്ഥാനത്ത് ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന് എക്‌സിറ്റു പോളുകള്‍ തള്ളുകയാണ്. അത് കേവലം 'എന്റര്‍ടെയ്ന്‍മെന്റ് 'പോളുകളാണെന്ന് അദ്ദേഹം പരിഹസിച്ചു.
ജല ദൗര്‍ലഭ്യത, ക്രമസമാധാന തകര്‍ച്ച തുടങ്ങിയവ ചര്‍ച്ച ചെയ്യാനായി പ്രത്യേക അസംബ്ലി യോഗം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭര്‍ഗവ് തിങ്കളാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കൂടാതെ സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദ വിവരങ്ങളടങ്ങിയ കത്ത് പ്രതിപക്ഷ നേതാവിന് കമല്‍നാഥ് അയച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ആണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാലത്തിലേറിയത്.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ 85 വാഗ്ദാനങ്ങള്‍ 73 ദിവസത്തിനുള്ളില്‍ നടപ്പിലാക്കിയെന്ന് കമല്‍നാഥ് കത്തില്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ശൂന്യമായ ഖജനാവാണ് ഏല്‍പ്പിച്ചിരുന്നത്. തങ്ങള്‍ 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി. വിളകള്‍ ശേഖരിക്കുന്നതും വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുയാണ്. 68 ലക്ഷം ഗോതമ്പ്, ചണം, പയര്‍ എന്നിവ ശേഖരിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പണം കൈമാറി. കുടിവെള്ള ദൗര്‍ലഭ്യതക്ക് കാരണം മഴയില്ലാത്തതാണ്. ഗ്രാമ, നഗര മേഖലകളില്‍ ജല വിതരണത്തിനായി കൂടുതല്‍ ഫണ്ട് അനുവദിച്ചു. സംസ്ഥാനത്തെ ക്രമസമാധന നിലക്ക് തകര്‍ച്ചയൊന്നുമുണ്ടായിട്ടില്ല. സമാധാനപരമായാണ് പൊതു തെരഞ്ഞെടുപ്പ് നടന്നത്. കുറ്റകൃത്യങ്ങള്‍ക്കെതിരെ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിങ്ങളുടെ കത്ത് അടിസ്ഥാന രഹിതവും ഭാവനയുമാണെന്നും കമല്‍നാഥ് കത്തില്‍ പറയുന്നു. മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ബി.ജെ.പി നടത്തിയ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും മധ്യപ്രദേശ് സര്‍ക്കാരിനെ അനാവശ്യമായി അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പി ഭരണകാലത്തുണ്ടായിരുന്ന വിവിധ അഴിമതികളില്‍ അന്വേഷണം ഉണ്ടായേക്കുമെന്ന ഭയമാണ് കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."