അധ്യാപകനെ മര്‍ദിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്
മുട്ടില്‍: ഡബ്ല്യു.എം.ഒ കോളജ് അറബിക് വിഭാഗം അധ്യാപകനായ ആസിലിനെ മര്‍ദിച്ചവര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഡബ്ല്യു.എം.ഒ കോളജ് അറബിക് അലുംനി അസോസിയേഷന് ആവശ്യപ്പെട്ടു.
കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം കോളജിനു പുറത്തുള്ള ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തില്‍ കോളജിലെ വാതിലുകള്‍ അടിച്ചുതകര്‍ത്ത് അകത്തെത്തിയ ശേഷമാണ് അധ്യാപകനെ ക്രൂരമായി മര്‍ദിച്ചത്. ഇതില്‍ പ്രതിഷേധിച്ചു ദേശീയ അധ്യാപക ദിനത്തില്‍ കോളജിലെ അധ്യാപകര്‍ കോളജ് ഗേറ്റിനു മുന്പില് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. കോളജ് അലുംനി അസോസിയേഷന് പ്രസിഡന്റ് ഷമീര്‍ പാറമ്മല്‍ യോഗം ഉദ്ഘാടനം ചെയ്തു. കോളജ് അറബിക് അലുംനി അസോസിയേഷന് പ്രസിഡന്റ് ശംസുദ്ധീന്‍ കാക്കവയല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നസീര്‍ ഗസാലി, ട്രഷറര്‍ ഖാലിദ് ചെന്നലോട്, ഭാരവാഹികളായ യൂസഫ് വി.പി, സുലൈഖ, നൗഫല്‍ വാകേരി, കെ.എ ഹാരിസ്, ഹഫ്സ, ഖാദര്‍ റഹ്മാനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."