HOME
DETAILS
MAL
ലൈഫ് മിഷന് ഇടപാട് വിജിലന്‍സ് ശിവശങ്കറിനെ ചോദ്യം ചെയ്യും
backup
October 09 2020 | 01:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യും. ഇതിനായി വിജിലന്‍സ് ഉടന്‍ അദ്ദേഹത്തിന് നോട്ടിസ് നല്‍കും.
അതേസമയം ലൈഫ് മിഷന് കേസില്‍ സി.ഇ.ഒ യു.വി ജോസിനെ ഇന്നലെ ചോദ്യം ചെയ്തു. സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയാണ് ചോദ്യം ചെയ്തത്. കരാറുമായി ബന്ധപ്പെട്ട നടപടികള്‍, യുണിടാക് എങ്ങനെ പദ്ധതിയില്‍ ഭാഗമായി, കോഴ സംബന്ധിച്ച വിവരങ്ങള്‍ ലൈഫ് മിഷന് അറിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും ദുരൂഹത ഒഴിഞ്ഞിട്ടില്ല. നേരത്തെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
അതിനിടെ വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പദ്ധതിയുടെ മുന്‍ കണ്‍സല്‍ട്ടന്റായ ഹാബിറ്റാറ്റിന്റെ ചെയര്മാന് ജി. ശങ്കര്‍ രംഗത്തുവന്നു. ലൈഫ് മിഷന് ആവശ്യപ്പെട്ടതനുസരിച്ച് ചെലവു ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെ പദ്ധതി നിര്‍ത്തുകയാണെന്ന് അറിയിച്ചു. സ്പോണ്സര് പിന്മാറിയെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ശങ്കര്‍ പറഞ്ഞു. പ്രൊജക്ട് മാനേജ്മെന്റ് കണ്‍സല്‍ട്ടന്റ് എന്ന നിലയ്ക്കാണ് 234 യൂണിറ്റുള്ള 32 കോടി രൂപയുടെ പദ്ധതി തയാറാക്കിയത്. തുക കുറയ്ക്കാന്‍ ലൈഫ് മിഷന് ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് 203 യൂണിറ്റുള്ള 27.50 കോടിയുടെ പദ്ധതിരേഖ നല്കി. സ്പോണ്സര് നല്കുന്ന സാമ്പത്തിക സഹായത്തിനനുസരിച്ച് 15 കോടിയില്‍ താഴെ ചെലവ് ചുരുക്കാനാവശ്യപ്പെട്ടു. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള ധാരണപത്രത്തിനു ശേഷം ജൂലൈ 18നാണ് കത്തിലൂടെ യു.വി ജോസ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ശങ്കര്‍ പറഞ്ഞു.
യൂണിടാക്കിനെക്കുറിച്ച് അറിയില്ല. ഹാബിറ്റാറ്റ് നല്കിയ പദ്ധതിരേഖയില്‍ യൂണിടാക് എന്തു മാറ്റം വരുത്തി എന്നും വ്യക്തമല്ല. പദ്ധതി നിര്‍ത്തി എന്നറിയിച്ചതിനു പിന്നാലെ പല കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഹാബിറ്റാറ്റ് ലൈഫ് മിഷന്റെ കണ്‍സല്‍ട്ടന്‍സി പദവി തന്നെ ഒഴിഞ്ഞെന്നും ശങ്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."