HOME
DETAILS
MAL
വിമുക്ത ഭടന്‍ന്മാരുടെ നിയമസഭാ മാര്‍ച്ച് 12ന്
backup
May 08 2017 | 21:05 PM
കണ്ണൂര്‍: അര്‍ധസൈനിക വിമുക്ത ഭടന്ന്മാരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കെതിരേ 12ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഓള് ഇന്ത്യാ സെന്‍ട്രല്‍ പരാമിലിറ്ററി ഫോഴ്സസ് എക്സ് സര്‍വിസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് കണ്ണൂര്‍ കാസര്‍കോട് ജില്ലാ കണ്വന്ഷന് തീരുമാനിച്ചു.
മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയിലും സംസ്ഥാന സൈനിക വെല്‍ഫെയര്‍ വിഭാഗത്തിന്റെ അനധികൃത ഇടപെടലുകളിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. ജവഹര്‍ ഓഡിറ്റോറിയത്തില്‍ കണ്വന്ഷന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ. ബാലന് അധ്യക്ഷനായി. സി. ബാലകൃഷ്ണന്, എം.വി.കെ നായര്‍, ടി. പ്രഭാകരന്, ടി. വിജയന്, കെ. ഗംഗാധരന്, കെ. സനാതന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."