ടയര്‍ പഞ്ചറായ ട്രാന്‍. ബസ് വഴിയില്‍ കിടന്നത് നാല് മണിക്കൂര്‍
ആലക്കോട്: ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയില്‍ കിടന്നത് നാലുമണിക്കൂര്‍. ഞായറാഴ്ച രാത്രി എട്ടോടെയാണ് അരങ്ങം പഞ്ചായത്ത് കവലയ്ക്കു സമീപം വെള്ളരിക്കുണ്ടില്‍ നിന്നു കുമളിയിലേക്ക് പോവുകയായിരുന്ന ബസിന്റെ ടയര്‍ പഞ്ചറായത്. ടയര്‍ മാറ്റുന്നതില്‍ അധികൃതര്‍ ഉഴപ്പിയതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കുമളി ഡിപ്പോയുടെതായിരുന്നു ബസ്. പകരം ടയന്‍ ബസിലുണ്ടായിരുന്നില്ല. പഞ്ചറായ വിവരം ജീവനക്കാര്‍ ഉടന്‍തന്നെ ഡിപ്പോയിലറിയിച്ചെങ്കിലും വര്‍ക്ക്‌ഷോപ്പ് വാഹനമെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. ഇതിനിടെ കനത്ത മഴ പെയ്തത് ഇരട്ടി ദുരിതമായി. ഇതു കഴിയുന്നതുവരെ യാത്രക്കാര്‍ ബസിനുള്ളില്‍ തന്നെയിരുന്നു. ബസ് പുറപ്പെടുന്നത് വൈകിയതോടെ ടാക്‌സി പിടിച്ച് പലര്‍ക്കും വീട്ടിലെത്തേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."