പുനര്‍നിര്‍മാണം: സഹായങ്ങളുമായി സന്നദ്ധ സംഘടനകള്‍
കല്‍പ്പറ്റ: പ്രളയാനന്തര വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ സജീവമായി സന്നദ്ധ സംഘടനകള്‍.
പ്രളയം മൂലം തകര്‍ന്ന വീടുകള്‍ക്ക് പകരം വീടുകളും താല്‍ക്കാലിക സംവിധാനവും ഒരുക്കിയാണ് ജില്ലയുടെ അതിജീവനത്തിന് കരുത്ത് പകരുന്നത്.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടകളുടെയും പ്രവര്‍ത്തകരുടെയും സഹകരണം തേടി ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ നടത്തിയ യോഗത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തയാറായി വിവിധ സംഘടനകള്‍ മുന്നോട്ട് വന്നു.
ജമായത്തുല്‍ ഉലമയുടെ കര്‍ണാടക ഘടകം 100 വീടുകളാണ് ജില്ലയില്‍ നിര്‍മിച്ച് നല്‍കുക. ഡോണ്‍ ബോസ്‌ക്കോ അഞ്ച് വീടുകള്‍ നിര്‍മിക്കും. ബാഗ്ലൂര്‍ ആസ്ഥാനമായ പ്രോജക്ട് വിഷന്‍ 500ഉം ഡല്‍ഹി ആസ്ഥാനമായ സീഡ്‌സ് 400ഉം താല്‍ക്കാലിക വീടുകള്‍ ഒരുക്കും. കാഞ്ഞങ്ങാട് ആനന്ദാശ്രമം, ഇന്‍ഡോ ഗ്ലോബല്‍ സോഷ്യല്‍ സര്‍വിസ് സൊസൈറ്റി, കല്‍പ്പറ്റ വി. സെഡ്, സ്‌നേഹാലയ ചാരിറ്റി, മണ്ണ്, തുടങ്ങിയ സംഘടനകളും താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതിന് തയാറാണെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. വീടുകളുടെ റിപ്പയറിങ് നടത്തുന്നതിനും നിര്‍മാണ സാമഗ്രികള്‍ സംഭാവന നല്‍കുന്നതിനും വിവിധ സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ചേര്‍ന്ന് പനമരത്ത് പുറമ്പോക്കില്‍ താമസിക്കുന്ന പതിനഞ്ചോളം കുടുബങ്ങള്‍ക്കായി പ്രദേശത്ത് ഭൂമി വാങ്ങി വീട് നിര്‍മിച്ച് നല്‍കുന്നതിനുളള തയാറെടുപ്പിലാണെന്ന് യോഗത്തെ അറിയിച്ചു.ജില്ലയില്‍ 1076 വീടുകള്‍ പൂര്‍ണമായും 3928 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ലൈഫ് മിഷന്‍ കണക്കാക്കുന്നു. വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ തയാറുളളവര്‍ അവയുടെ ഡിസൈന്‍ ംലളീൃംമമിമറ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കുന്ന പിന്തുണ ജില്ലാ ഭരണകൂടത്തിന് ആശ്വാസമാകുകയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ.ഡി.എം കെ അജീഷ്, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ ലൈഫ്മിഷന്‍ കോഡിനേറ്റര്‍ സിബി വര്‍ഗീസ്, ജി. ബാലഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."