ബദല്‍പാതക്ക് നഷ്ടമാകുന്നതിന്റെ ഇരട്ടി മരങ്ങള്‍ നടാമെന്ന് റെഡ്‌ക്രോസ്
കല്‍പ്പറ്റ: ചുരം ബദല്‍ റോഡ് നിര്‍മിക്കുമ്പോള്‍ വനമേഖലയില്‍നിന്നും മുറിച്ചുമാറ്റപ്പെടുന്ന മരങ്ങള്‍ക്ക് പകരം ഇരട്ടി മരങ്ങള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാന്‍ തയാറെന്ന് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചുരം ബദല്‍ റോഡുകള്‍ പരിഗണിക്കപ്പെടുന്നത് വനത്തിലൂടെയായതിനാല്‍ മരങ്ങള്‍ മുറിച്ചു മാറ്റാതെ നിര്‍വാഹമില്ല. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും വനനശീകരണവും പദ്ധതിക്ക് തടസമാവുകയാണ്. ചുരം ബദല്‍ റോഡിനായി പകരം സ്ഥലം കൈമാറിയിട്ട് ഒരു ദശകം കഴിഞ്ഞെങ്കിലും പാത നിര്‍മാണം ഇതുവരെയും യാഥാര്‍ഥ്യമായിട്ടില്ല.
വനഭൂമി തരംമാറ്റി തേക്ക്, യൂക്കാലി, അക്വേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ദീര്‍ഘവീക്ഷണത്തോടെ കണ്ടില്ലെങ്കില്‍ ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. പ്രകൃതി ദുരത്തില്‍ ഒറ്റപ്പെട്ട വയനാടിന് ബദല്‍റോഡ് അത്യാവശ്യമാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. വെട്ടിമാറ്റപ്പെടുന്ന മരത്തിന് പകരം ഇരട്ടി മരങ്ങള്‍ പുഴപുറമ്പോക്കുകളിലോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലോ നട്ട് സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ ജോര്‍ജ് വാത്തുപറമ്പില്‍, വൈസ് ചെയര്‍മാന്‍ ഷമീര്‍ ചേനക്കല്‍, സെക്രട്ടറി മനോജ് എം. പനമരം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."