ഒമാനില്‍ കോവിഡ് മരണം ആയിരം കവിഞ്ഞു, പുതിയതായി 664 രോഗികള്‍ കൂടി
മസ്കറ്റ് : ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 9 പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണം 1009 ആയി.ആയിരം പേര് മരണപ്പെട്ടതില്‍ 743 പേര് സ്വദേശികളും 257 പേര് വിദേശികളും ആണ്.ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിക്ക് ശേഷം ആയിരത്തിലധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ രാജ്യമാണ് ഒമാന്‍.മാര്‍ച്ച് 31ന് ആയിരുന്നു രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയതായി 664 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.മൊത്തം കേസുകളുടെ എണ്ണം 104, 129 ല്‍ എത്തി. അസുഖം ബേദമായവരുടെ എണ്ണം 91,731 ആയി, അതായത് 88 ശതമാനം പേര് രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70 രോഗികള്‍ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗബാധിതരുടെ എണ്ണം 557 ആണ്, അതില്‍ 214 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."