പ്രതിപക്ഷ ചര്‍ച്ചകള്‍ ഇന്നലെയും സജീവം
ന്യൂഡല്‍ഹി: ഫലം ബി.ജെ.പിക്ക് എതിരാവുകയാണെങ്കില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഫലപ്രഖ്യാപനത്തിന്റെ തലേ ദിവസവും ചര്‍ച്ചകളുമായി പ്രതിപക്ഷം. യു.പി.എയുമായും എന്‍.ഡി.എുമായും അകലം പാലിച്ചുവരുന്ന ബി.ജെ.ഡി, ടി.ആര്.എസ്, വൈ.എസ്.ആര് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ കൂടെകൂട്ടാനാണ് അവസാന നിമിഷം ചര്‍ച്ച നടത്തി വരുന്നത്. ഇതിനായി എന്‍.സി.പി അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരത് പവാറാണ് മുന്‍കൈയെടുക്കുന്നത്. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയാണ് ഇവരുമായി ചര്‍ച്ചനടത്താന്‍ പവാറിനെ ചുമതലപ്പെടുത്തിയത്. ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീന്‍ പട്നായികുമായും തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്.എസ് നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവുമായും പവാര്‍ സംസാരിച്ചു. തൂക്കുസഭ വരികയാണെങ്കില്‍ യു.പി.എക്കൊപ്പം ഉണ്ടാവുമെന്ന് ടി.ആര്.എസ് ഉറപ്പു നല്‍കിയതായാണ് സൂചന. വൈ.എസ്.ആര് നേതാവ് ജഗന്മോഹന് റെഡ്ഡിയുമായി സംസാരിക്കാന്‍ പവാര്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് കഴിഞ്ഞദിവസം റിപോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."