HOME
DETAILS
MAL
2017 മുതലുള്ള റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്തു
backup
October 09 2020 | 02:10 AM
ന്യൂഡല്‍ഹി: യഥാര്‍ഥ നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്തു.
2017 മുതലുള്ള പ്രതിമാസ റിപ്പോര്‍ട്ടുകളാണ് നീക്കം ചെയ്തത്. 2017ലെ ദോഖ്ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രതിരോധമന്ത്രാലയം വെബ്സൈറ്റില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയത്.
2017 മുതലുള്ള റിപ്പോര്‍ട്ട് മാത്രമേ വെബ്സൈറ്റിലുണ്ടായിരുന്നുള്ളൂ.
ചൈനീസ് കടന്നു കയറ്റത്തെക്കുറിച്ചുള്ള പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെ ആക്രമിക്കാന്‍ രാഹുല്‍ ഗാന്ധി ആയുധമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."