പനിക്കിടക്കയില്‍ ജില്ല
കൊച്ചി: പ്രളയത്തിന് ശേഷം ജില്ലയെ ഭീതിയിലാക്കി പനിബാധിതര്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചു. വടക്കേകര ദേവസിയാണ് മരിച്ചത്.ജില്ലയില്‍ 21 പേര്‍ക്ക് എലിപ്പനി ബാധയെന്നാണ് സംശയം. ഇവരില്‍ ആറ് പേര്‍ക്ക് എലിപ്പനി സ്ഥീരീകരിച്ചിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേ സമയം ജില്ലയുടെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് പേരാണ് പനിയുമായി ചികിത്സക്കെത്തിയത്. ജില്ലാ ജനറല്‍ ആശുപത്രിയില്‍ മാത്രം കഴിഞ്ഞ ദിവസം ചികിത്സ തേടിയത് നൂറുകണക്കിന് പേരാണ്. മൂന്ന് വാര്‍ഡുകളായി പനി ബാധിച്ച് ചികിത്സയിലുള്ളത് 47 പേരാണ്. ഇതില്‍ എട്ടുപേര്‍ പനിമൂര്‍ച്ഛിച്ച്് തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് പകര്‍ച്ചാ വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടെങ്കിലും പനിബാധിതരുടെ എണ്ണം കൂടുന്നത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്.
അതേ സമയം ഇതുവരെ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 18 ലക്ഷം ഡോക്‌സിസൈക്ലിന്‍ ഗുളികകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പില്‍ നിന്ന് മാത്രം 90 ടണ്‍ ബ്ലീച്ചിങ്ങ് പൗഡര്‍ വിതരണം നടത്തി. പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ മറ്റു അവശ്യമരുന്നുകളും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുഖേന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉറപ്പ് വരുത്തിയിട്ടുണ്ട്.
ജില്ലയില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ കീഴിലുള്ള 280 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും, 426 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്കും പുറമെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും താത്ക്കാലികമായി നിയമിച്ച 85 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, 1995 ആശ പ്രവര്‍ത്തകര്‍ എന്നിവരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."