HOME
DETAILS

ഹത്രാസ് കൂട്ടബലാത്സംഗക്കൊല കുടുംബത്തെ കുടുക്കുന്നു

  
backup
October 09 2020 | 02:10 AM

%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82%e0%b4%97%e0%b4%95-2
 
 
ലക്‌നൗ: ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി സവര്‍ണരുടെ ക്രൂര, കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കുടുക്കാന്‍ തിരക്കഥയൊരുക്കി യു.പി പൊലിസ്. 
കേസിലെ പ്രധാന പ്രതി യു.പി പൊലിസിനയച്ച കത്താണ് ഇപ്പോള്‍ പൊലിസ് പുറത്തുവിട്ടിരിക്കുന്നത്. താനും പെണ്‍കുട്ടിയും തമ്മില്‍ സൗഹൃദത്തിലായിരുന്നെന്നും ഇത് ഇഷ്ടപ്പെടാതിരുന്ന അവളുടെ ബന്ധുക്കളാണ് അവളെ കൊന്നതെന്നുമാണ് മുഖ്യപ്രതി സന്ദീപ് താക്കൂര്‍ പൊലിസിനെഴുതിയ കത്തില്‍ പറയുന്നത്. 
കത്തില്‍ മറ്റു പ്രതികളും ഒപ്പുവച്ചിട്ടുണ്ട്. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നു വരുത്താന്‍ കഴിഞ്ഞ ദിവസംതന്നെ പൊലിസ് ശ്രമം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
കേസില്‍ അറസ്റ്റിലായ തങ്ങള്‍ നാലുപേര്‍ നിരപരാധികളാണെന്നും നീതി വേണമെന്നും പ്രതി ജയിലില്‍നിന്നയച്ച കത്തില്‍ പറയുന്നുണ്ടെന്നാണ് യു.പി പൊലിസ് വ്യക്തമാക്കുന്നത്. നേരത്തെ, പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോണില്‍നിന്നു പ്രതിയുമായി മൂന്നു മാസത്തിനിടെ നൂറിലേറെ തവണ സംസാരിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി പൊലിസ് രംഗത്തെത്തിയിരുന്നു. 
ഇതിനു പിന്നാലെയാണ് പ്രതിയുടെ കത്ത് അടിസ്ഥാനമാക്കി യു.പി പൊലിസിന്റെ വെളിപ്പെടുത്തല്‍.
പെണ്‍കുട്ടിയുടെ മാതാവും സഹോദരനും തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതി ആരോപിക്കുന്നുണ്ട്. 
അവളും താനും കാണുന്നത് അവളുടെ കുടുംബം വിലക്കിയിരുന്നെന്നും അതിന്റെ പേരില്‍ അവളെ മാതാവും സഹോദരനും മര്‍ദിച്ചിരുന്നെന്നും പ്രതി പറയുന്നു.
 പെണ്‍കുട്ടിയാണ് കുറ്റക്കാരിയെന്ന നിലയില്‍ നേരത്തെ ചില  ബി.ജെ.പി നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ചും കുടുംബത്തെ കുടുക്കാന്‍ പൊലിസ് ശ്രമിക്കുന്നെന്ന് ആരോപിച്ചും പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കുടുംബത്തിന് വേണ്ടത് നീതിയാണെന്നും ആക്ഷേപങ്ങളല്ലെന്നും പ്രതികരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago