പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റ്: പ്രവേശനം നാളെ മുതല്‍
മലപ്പുറം: ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് നാളെ മുതല്‍ പ്രവേശനം സാധ്യമാകുന്ന രീതിയില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ ഉള്‍പ്പെടുന്നവര്‍ രണ്ടു പേജുള്ള അലോട്ട്‌മെന്റ് ലെറ്ററിന്റെ പ്രിന്റെടുത്ത് നിശ്ചിത ദിവസം സ്‌കൂളില്‍ ഹാജരാകണം. ആദ്യ ഓപ്ഷന്‍ തന്നെ ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരമായി പ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് താല്‍ക്കാലിക പ്രവേശനത്തിന് അവസരമുണ്ട്. ഇവര്‍ രേഖകള്‍ ഹാജരാക്കണം. ഫീസ് അടയ്‌ക്കേണ്ടതില്ല.
നേരത്തെ ട്രയല്‍ അലോട്ട്‌മെന്റില്‍ ഇടംപിടിച്ചവരും ഈ ഘട്ടത്തില്‍ ആലോട്ട്‌മെന്റ് പരിശോധിച്ച് അതുപ്രകാരം സ്‌കൂളിലെത്തണം. താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് അടുത്ത അലോട്ട്‌മെന്റില്‍ അര്‍ഹതയുണ്ടെങ്കില്‍ ഉയര്‍ന്ന ഓപ്ഷനില്‍ പ്രവേശനം ലഭിക്കാം. മുഖ്യഘട്ടത്തില്‍ രണ്ട് അലോട്ട്‌മെന്റുകളാണുള്ളത്. ഇതിനാല്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കുന്നവരെല്ലാം നിര്‍ബന്ധമായും ഫീസടച്ച് സ്ഥിരമായി പ്രവേശനം നേടണം. അല്ലാത്തവരുടെ അവസരം നഷ്ടമാകും.
അധികം ഫീസ് വേണ്ട
മലപ്പുറം: പ്ലസ് വണ്‍ പ്രവേശത്തിന്റെ മറവില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ തുക വാങ്ങുന്നതു തടയാന്‍ ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റ് ക്രമീകരണം കൊണ്ടുവന്നു. ഫീസാനുകൂല്യം ലഭിക്കുന്നവര്‍ ഒഴികെ സ്ഥിരപ്രവേശനം നേടുന്ന മറ്റു വിദ്യാര്‍ഥികളില്‍ നിന്ന് പ്രോസ്‌പെക്ടസില്‍ പ്രതിപാദിക്കുന്ന ഫീസ് മാത്രമേ വാങ്ങാവൂ എന്നാണ് നിര്‍ന്ദശം. 50 രൂപയാണ് അഡ്മിഷന്‍ ഫീസ്്. ലൈബ്രറി, കലണ്ടര്‍, വൈദ്യപരിശോധന, സ്‌റ്റേഷനറി, മാഗസിന്‍ ഇനങ്ങളില്‍ 25 രൂപ വീതവും ഓഡിയോ വിഷ്വല്‍ യൂനിറ്റ് (30 രൂപ), സ്‌പോര്‍ട്‌സ് (50 രൂപ), യൂത്ത് ഫെസ്റ്റിവല്‍ (50), കോഷന്‍ ഡിപ്പോസിറ്റ് (150) എന്നിങ്ങനെയാണ് സ്വീകരിക്കാവുന്ന ഫീസുകള്‍.
ലബോറട്ടറി സൗകര്യം ആവശ്യമുള്ള വിഷയങ്ങള്‍ക്ക് 50 രൂപയും കംപ്യൂട്ടര്‍ സൗകര്യം ആവശ്യമുള്ളവയ്ക്ക് 50 രൂപയും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കാം. സ്‌കൂള്‍ ഫീസ്, പി.ടി.എ ഫണ്ട് എന്നിവക്ക് രസീത് നല്‍കണം. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമേ പി.ടി.എ ഫണ്ട് പിരിക്കാവൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."