HOME
DETAILS
MAL
മഹ്‌റം സീറ്റിലേക്ക് കേരളത്തില്‍ 109 അപേക്ഷകര്‍
backup
May 08 2017 | 21:05 PM
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് കേരളത്തില്‍ നിന്ന് മഹ്‌റം സീറ്റിലേക്ക് അപേക്ഷിച്ചത് 109 പേര്‍. ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട പുരുഷനോടൊപ്പം തീര്‍ഥാടനത്തിന് പോകാന്‍ കഴിയാതെ വരികയും ഹജ്ജ് നിര്‍വഹിക്കുവാന്‍ മറ്റു മഹ്‌റം ഇല്ലാത്തവരുമായ സ്ത്രീകളേയാണ് ഈ സീറ്റിലേക്ക് പരിഗണിക്കുന്നത്.
മഹ്‌റം സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്ഷണിച്ച അപേക്ഷ ഇന്നലെയാണ് അവസാനിച്ചത്. ഇന്ത്യയിലൊട്ടാകെ 200 സീറ്റുകളാണ് ഇതിനായി നീക്കി വച്ചത്. കൂടുതല്‍ അപേക്ഷകരുള്ളതിനാല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."