HOME
DETAILS

കുരുക്ക് മുറുകുന്നു; എം ശിവശങ്കര്‍ ഇന്ന് വീണ്ടും കസ്റ്റംസിന്റെ മുന്നില്‍, ചോദ്യം ചെയ്യല്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍

  
backup
October 09 2020 | 05:10 AM

customs-investigation-m-shivashankar-latest-2020

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇതോടൊപ്പം കോണ്‍സുലേറ്റ് വഴി നല്‍കിയ ഖുര്‍ആന്‍ വിതരണം, ഈന്തപ്പഴ വിതരണം, എന്നിവ സംബന്ധിച്ചും വിശദാംശങ്ങള്‍ തേടും.

കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ശിവശങ്കരനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

ഈന്തപ്പഴ വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയരക്ടര്‍ ടി വി അനുപമയെ തിരുവനന്തപുരത്ത് വെച്ച് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍സുലേറ്റ് നല്‍കിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തതെന്നാണ് അനുപമ മൊഴി നല്‍കിയിരുന്നത്. ഇതും സംബന്ധിച്ചും കസ്റ്റംസ് വിശദീകരണം തേടും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേരില്ല. എന്നാല്‍ ഗുരുതരമായ ചില കണ്ടെത്തലുകളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് ശിവശങ്കരന് വലിയ തിരിച്ചടിയാണ്.

സ്വപ്നയ്ക്ക് ലഭിച്ച മുപ്പത് ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിന്റെ കൂട്ടുടമ ശിവശങ്കരനാണെന്നതും സംശയങ്ങള്‍ ഇരട്ടിയാക്കുന്നു. അതുകൊണ്ടുതന്നെ ഇ.ഡിയുടെ പ്രതിപട്ടികയിലേക്ക് ശിവശങ്കരനും എത്തുമെന്നാണ് വിവരം.

ഇ.ഡിക്ക് പിന്നാലെ സി.ബി.ഐയും ശിവശങ്കറിനെതിരെ നീക്കം ആരംഭിച്ചിട്ടുണ്ട്. ലൈഫ് മിഷനിലേക്ക് ഹാബിറ്റാറ്റിനെ മാറ്റി യുണിടാക്കിനെ കൊണ്ടുവന്നതിന് പിന്നില്‍ സ്വപ്നയടക്കമുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിന് ശിവശങ്കരനും കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് സംശയം. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ സി.ബി.ഐയും ശിവശങ്കരനെ പ്രതിപട്ടികയിലേക്ക് കൊണ്ടുവന്നേക്കും.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി പരിഗണിക്കും. ഹരജി പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌മെന്റ് ഡയരക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago