നീന്തലിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് 22-ാം വയസില്‍ വിരമിച്ചു
വില്ന്യുസ്: 15-ാം വയസില്‍ ഒളിംപിക്സ് നീന്തലില്‍ സ്വര്‍ണം നേടിയ ലിത്വാനിയയുടെ നീന്തല്‍ താരം 22-ാം വയസില്‍ വിരമിച്ചു. കഴിഞ്ഞ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയ താരം കൂടിയ ലിത്വാനിയയുടെ റുഥ മില്യുടിടെയാണ് വിരമിച്ചത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് വിരമിക്കലിന് കാരണമെന്നാണ് സൂചന.
അതേ സമയം, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്നാണ് റുഥയുടെ വിശദീകരണം. അടുത്ത ഒളിംപിക്സിന് വേണ്ടി തിരക്ക് പിടിച്ച ഷെഡ്യൂളാണ് തയാറാക്കിയിട്ടുള്ളത്. അതുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. എനിക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ നീന്തലിനായി നല്‍കിയിട്ടുണ്ട്, റുഥ ലിത്വാനിയല് സ്വിമ്മിങ് ഫെഡറേഷനോട് പറഞ്ഞു. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ 100 മീറ്റര്‍ ബാക്സ്ട്രോക്കിലായിരുന്നു 15 വയസുള്ളപ്പോള്‍ റുഥ സ്വര്‍ണം നേടിയത്. ലിത്വാനിയക്ക് ആദ്യമായി നീന്തല്‍ കുളത്തില്‍ നിന്ന് ഒളിംപിക് സ്വര്‍ണം ലഭിച്ചതും റിഥയിലൂടെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."